നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ആധുനികമനുഷ്യനും ഭൂമിയോടുള്ളകാഴ്ചപ്പാടും
ആധുനിക മനുഷ്യനും ഭൂമിയോടുള്ള കാഴ്ചപ്പാടും
ഭീമാകാരമായ, എത്രയോ കോടിക്കണക്കിനു പ്രകാശവർഷങ്ങൾ പരന്നുകിടക്കുന്നതാണ് പ്രപഞ്ചo. ഈ പ്രപഞ്ചത്തിലെ ഭൂമി എന്ന ചെറു ഗോളത്തിൽ വസിക്കുന്ന മനുഷ്യരാശി ഒരുപാട് അഹങ്കരിച്ചു. മറ്റു ജീവികളെ ആക്രമിച്ചു കീഴടക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടായതുമുതൽ തങ്ങൾ എല്ലാറ്റിൻറെയും അധിപരാണെന്നുള്ള തോന്നൽ അവർക്കുണ്ടായി . അവർ അവരെത്തന്നെ ദൈവങ്ങളായി കണ്ടു. അവർ താത്കാലികസുഖങ്ങൾക്കു പിറകേ പരക്കംപായാൻ തുടങ്ങി , വർത്തമാനകാലത്ത് ജീവിക്കാൻ തുടങ്ങി; ഭാവിയെപ്പറ്റി ചിന്തിക്കാതെയായി മാറി . അതിനാൽ അവർ പണം,അഥവാ ധനം എന്ന മിഥ്യാധാരണയ്ക്കുവേണ്ടി സ്വന്തം അസ്തിത്വം തന്നെ നശിപ്പിക്കാൻ തുടങ്ങി.അവർ,കാൽച്ചുവട്ടിലെ മണ്ണിനെ,കുടിക്കുന്ന വെള്ളത്തെ,എന്തിന് ശ്വസിക്കുന്ന വായുവിനെപ്പോലും മലിനീകരിച്ചു. കാടുകൾ വെട്ടിനശിപ്പിക്കാൻ തുടങ്ങിയതോടെ ഭൂമിയുടെ പച്ചപ്പ് അന്യമായിത്തുടങ്ങി . നിരവധി പക്ഷിമൃഗാദികളും വൃക്ഷങ്ങളും ഓർമ്മകൾ മാത്രമായി. ആഫ്രിക്കയിലെ ഒരു രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയിലെ മൃഗശാലയിൽ , 'ലോകത്തിലെ ഏറ്റവും അപകടകാരിയായ മൃഗം 'എന്ന പേരിൽ ഒരു കൂടിനുള്ളിൽ ഒരു കണ്ണാടി വച്ചിട്ടുണ്ട്. അതിലേക്കു നോക്കുന്ന ഒരു വ്യക്‌തി, സ്വന്തം പ്രതിബിംബമാണ് കാണുന്നത്. ഭൂമിയെ ഏറ്റവും കൂടുതൽ ചുഷണം ചെയ്യുന്ന മൃഗം മനുഷ്യനാണ് എന്നാണ് ഇതിനർത്ഥം. മനുഷ്യൻ മറ്റു ജീവികളെ അപേക്ഷിച്ചു നോക്കുമ്പോൾ സ്വാർത്ഥനാണ് , ക്രൂരനുമാണ്. മറ്റു ജീവജാലങ്ങളെല്ലാംതന്നെ പ്രകൃതിയുടെ നിയമം പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത് .പക്ഷെ മനുഷ്യന്റെ കാര്യത്തിൽ ഇതില്ല . മറ്റു ജീവികളെല്ലാം വിശപ്പടക്കാൻവേണ്ടി ഭക്ഷണം തേടുമ്പോൾ , മനുഷ്യർ മാത്രം പണത്തിനും ആർഭാടത്തിനും വേണ്ടി സഹജീവികളെ കൊന്നുതള്ളുന്നു . അങ്ങനെ അനേകം ഭക്ഷ്യശ്രിംഖലകൾ താളം തെറ്റി . ഭൂമിയുടെ സന്തുലനാവസ്ഥ തകരാൻ തുടങ്ങി. പക്ഷെ മാനവന്റെ പ്രവർത്തികളെല്ലാം സർവംസഹയായ ഭൂമി സഹിച്ചുകൊണ്ടിരുന്നു. മനുഷ്യരുടെ പ്രകൃതിചൂഷണം അതിരുകടക്കുമ്പോൾ ശാന്തയായ ഭൂമി ഉഗ്രരൂപിണിയായി ഭാവം മാറും.അവൾ മനുഷ്യന് പ്രകൃതിദുരന്തങ്ങളിലൂടെ മറുപടി കൊടുക്കും. പ്രളയങ്ങളിലൂടെയും ഭൂചലനങ്ങളിലൂടെയും പകർച്ചവ്യാധികളിലൂടെയും മറ്റും അവൾ ഒരുപാടു ജീവനുകൾ കവരും. അങ്ങനെയുള്ള സന്ദർഭങ്ങളിലാണ് തങ്ങൾ തീർത്തും നിസ്സഹായരും നിസ്സാരരും ആണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നത്. നമ്മൾ പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം ,സംരക്ഷിക്കാൻ പഠിക്കണം ;പ്രകൃതിയ്ക്കുവേണ്ടി പ്രയത്നിക്കണം; എങ്കിലേ മനുഷ്യർ അതിജീവിക്കൂ. ഭൗമസംരക്ഷണത്തിലൂടെ നമ്മൾ മനുഷ്യരെ കൂടിയാണ് സംരക്ഷിക്കുന്നത്. 2019 -ൽ ഉത്ഭവിച്ച് ഈ 2020 -ലും തുർടർന്നുകൊണ്ടിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരി മൂലം ആളുകൾ അവരുടെ പരക്കംപാച്ചിലുകൾ നിർത്തി വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ അനേകം ജീവജാലങ്ങൾ ജീവിതത്തിലേക്കു തിരിച്ചുവരാൻ തുടങ്ങി . നദികളും മറ്റും പൂർവസ്ഥിതിയിലേക്ക് വരാൻ തുടങ്ങി. ഇതിൽനിന്നും ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാൻ നമ്മൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം