നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകാശം , ചൂട്, വെള്ളം, ആഹാരം, വാസസ്ഥലം എന്നിവയ്ക്കനുസൃതമായിട്ടാണ് ഓരോ ജീവജാലങ്ങളുടെയും വളർച്ചയും നിലനിൽപ്പും. പരിസ്ഥിതി എന്നാൽ ജന്തുക്കളും സസ്യങ്ങളും അനോന്യം ആശ്രയിച്ച് ജീവിക്കുന്ന ഒരു ജീവമണ്ഡലമാണ്. പരിസ്ഥിതി കോടാനുകോടി സസ്യങ്ങളും ജന്തുജീവജാലങ്ങളും അടങ്ങുന്ന ഒരു ആവാസ വ്യവസ്ഥയാണ്. നമ്മുടെ ഈ പരിസ്ഥിതിയിൽ വായു, വെളളം, മണ്ണ്, മനുഷ്യൻ തുടങ്ങിയ പ്രധാനഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഈ പ്രധാന ഘടകങ്ങൾക്ക് ഏതെങ്കിലും ഒന്നിന് തന്റേതായ സന്തുലിതാവസ്ഥ നഷ്ടമായാൽ അത് മറ്റ് ഘടകങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നു. ഇത് പിന്നീട് പൊതുവിൽ പരിസ്ഥിതി മലിനീകരണം പോലുള്ള അനവധി നാശങ്ങളിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള ഭീഷണികൾക്ക് ഉത്തരവാദികൾ മനുഷ്യൻ തന്നെയാണ് എന്നതിന് യാതൊരു തർക്കവുമില്ല.

ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി നാം ആചരിക്കാറുണ്ട്. എന്തിനാണ് നാം ഇപ്പോൾ അങ്ങനെ ഒരു ദിവസത്തെപ്പറ്റി ചിന്തിക്കുന്നത് ? മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുന്ന വിധത്തിൽ പ്രകൃതിയെ നാം ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. പല പരിസ്ഥിതി പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ഈ ചൂഷണമാണ്. ഭൂമിയിൽ മണലും പാറയും ഉണ്ടാകുന്നത് ദശലക്ഷം വർഷങ്ങൾ കൊണ്ടാണ്. കൃഷി ഭൂമിയിലെ മണ്ണ് പരിശുദ്ധമാണ്. അതു കൊണ്ടുതന്നെ ഈ മണ്ണ് ഇഷ്ടിക നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഇങ്ങനെ ജൈവാംശമുള്ള മണ്ണ് നഷ്ടപ്പെട്ട് കൃഷിയിടങ്ങൾ തരിശുഭൂമിയായി മാറുന്നു.

ജലം വ്യാവസായിക ആവശ്യങ്ങൾക്ക് നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നു പോകുന്നതിനും ശുദ്ധജലക്ഷാമം ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. സൂക്ഷ്മജീവികൾ മുതൽ ഭീമാകാര ജീവികൾ വരെ ജൈവമണ്ഡലത്തിൽ എല്ലായിടത്തും ഉണ്ട്. വിവിധങ്ങളായ ഈ സൂക്ഷ്മജീവികളും സസ്യങ്ങളും ജന്തുക്കളും ഒക്കെ ചേർന്ന ജൈവ സമ്പന്നതയാണ് ജൈവവൈവിധ്യം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. വനനശീകരണം, അനിയന്ത്രിതമായ പ്രകൃതി സമ്പത്തിന്റെ ചൂഷണം, ദൈനംദിന ജീവിതത്തിൽ മനുഷ്യർ പുറംതള്ളുന്ന മാലിന്യങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു.

ഇനി വരും കാലങ്ങളിലെങ്കിലും നമ്മുടെ ആ പഴയ പരിസ്ഥിതി സമ്പത്ത് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ....

അശ്വനി ശിവദാസ്
6 എ നീറിക്കാട് സെന്റ്മേരീസ് യുപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം