നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/നമുക്ക് ഉണർന്ന് പ്രവർത്തിക്കാം
നമുക്ക് ഉണർന്ന് പ്രവർത്തിക്കാം
സമൂഹത്തിൽ നാളിതുവരെ പടർന്നുപിടിച്ചിട്ടുള്ള രോഗങ്ങൾക്കെല്ലാം കാരണം പ്രധാനമായും പരിസ്ഥിതിയും ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിദത്തമായി ഉടലെടുക്കുന്നതും വ്യാപിക്കുന്നതുമായ മാരകമോ അല്ലാത്തതോ ആയിട്ടുള്ള എല്ലാവിധ രോഗബാധകൾക്കും നമ്മുടെ വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പരിസ്ഥിതി മലിനീകരണവും കാരണമായേക്കാം. നമ്മുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ സമൂഹത്തിൽ ശുചിത്വമില്ലായ്മ വർദ്ധിപ്പിക്കുന്നു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, പൊതുയിടങ്ങളിലും പരിസരങ്ങളിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ നിക്ഷേപിക്കുക തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വീടുകളിലും മറ്റും വളർത്തുന്ന പക്ഷിമൃഗാദികളെ നിയന്ത്രണമില്ലാതെ തുറന്നുവിടുക, അവയെ വൃത്തിയാക്കാൻ ശ്രദ്ധിക്കാതിരിക്കുക, അവയുടെ കൂടുകൾ ശുചിയാക്കാതിരിക്കുക എന്നിവയെല്ലാം നമ്മുടെ ശുചിത്വമില്ലായ്മയുടെ പര്യായങ്ങളാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ നമ്മുടെ പരിസ്ഥിതിയെയും വളരെയധികം ബാധിക്കും. ഈ വിധ ശുചിത്വമില്ലായ്മ നമ്മുടെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്ന പൊതുവായ വാക്യം സമൂഹത്തിൽ എത്രമാത്രം പ്രാവർത്തികമാക്കുന്നു എന്ന കാര്യം നമ്മൾ ഓർത്താൽ നല്ലത്. ഇന്നത്തേതുപോലെ അപകടകരമായ രോഗങ്ങൾ ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ നമ്മുടെ ഉത്തരവാദിത്വം നമുക്ക് നിറവേറ്റാം. അങ്ങനെ വ്യക്തിപരവും സാമൂഹ്യപരവുമായ ശുചിത്വം നാം ശീലമാക്കി പരിസ്ഥിതി ശുചിത്വം ഉറപ്പാക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. ഇത്തരത്തിൽ ഒരു നല്ല ആരോഗ്യമുള്ള സാമൂഹ്യ സംസ്കാരം വളർത്തിയെടുക്കുവാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. ഈ അവസരത്തിൽ ഇക്കാര്യങ്ങൾക്കെല്ലാം മാതൃകയായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റും നമുക്ക് അഭിനന്ദിക്കാം. അവരുടെ പ്രവർത്തനങ്ങളിൽ നമുക്ക് അഭിമാനിക്കാം.......
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം