നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ മുന്നേറാം

ഭൂമിയും ജീവജാലങ്ങളും അന്തരീക്ഷവും തമ്മിലുള്ള ഐക്യമാണ് പരിസ്ഥിതി. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ശരിയായ രീതിയിൽ ഉപയോഗിക്കാതെ നമ്മൾ പ്രകൃതിയെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുകയാണ് കോവിഡ് എന്ന മഹാമാരി. മലിനജലം ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗ, യമുന തുടങ്ങിയ . മഹാനദികളെ ശുദ്ധീകരിക്കാൻ നമ്മുടെ ഗവൺമെന്റ് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് മൂലം വ്യവസായ ശാലകൾ എല്ലാം അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം ഞാൻ വാർത്ത കേട്ടപ്പോൾ ഗംഗയും യമുനയും തെളിഞ്ഞൊഴുകുന്നു എന്നും വായു മലിനീകരണം വൻതോതിൽ കുറഞ്ഞുവെന്നും മനസിലാക്കാനായി. കോവിഡ് വന്നതു കൊണ്ടാണ് ഇത്തരത്തിൽ ഒരു മാറ്റമുണ്ടായതെന്ന് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം നമ്മുടെ മണ്ണിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുകയും അങ്ങനെ, ഉല്‌പാദിപ്പിച്ച വിഭവങ്ങൾ ഭക്ഷിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി നശിക്കുകയും ചെയ്യുന്നു. ജൈവവളം, ജൈവകീടനാശിനി എന്നിവ ഉപയോഗിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് സാധിക്കും. ഈ ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് നമ്മളെല്ലാം ജൈവരീതിയിൽ പച്ചക്കറികൾ കൃഷി ചെയ്തു. കൊറോണ എന്ന കൊച്ചു വൈറസിനു മുൻപിൽ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ വ്യക്തിശുചിത്വത്തിലൂടെയും രോഗപ്രതിരോധപ്രവർത്തനങ്ങളിലൂടെയും . പരിസ്ഥിതി സംരക്ഷണത്തിലൂടെയും മാത്രമേ നമ്മുക്ക് മുൻപോട്ട് പോകുവാൻ സാധിക്കൂ. അതിനായുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ ഈ ലോക്ഡൗൺ കാലം......

ഹരിപ്രിയ എൻ.ഡി
3 എ നീറിക്കാട് സെന്റ്മേരീസ് യുപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം