നീരേറ്റുപുറം എം ടി എൽ പി എസ്/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണക്കേട് ആപത്ത്

മഞ്ഞാലിക്കര ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന്നു. രാജുവും ദീപുവും. അതിൽ രാജുവാകട്ടെ നല്ല വൃത്തിയും അനുസരണവും ഉള്ള കുട്ടി ആയിരുന്നു. എന്നാൽ ദീപു പല ദുശ്ശീലങ്ങൾ ഉള്ള കുട്ടിയായിരുന്നു. അങ്ങനെയിരിക്കെ അവരുടെ ഗ്രാമത്തിൽ കൊറോണ എന്ന മഹാ വ്യാധി പടർന്നുപിടിച്ചു.ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച് രാജു വീട്ടിൽ തന്നെ കഴിഞ്ഞു. സോപ്പ് ഉപയോഗിച്ചു കൈ കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്തു. എന്നാൽ ഈ സമയം ദീപുവാകട്ടെ എല്ലായിടത്തും കറങ്ങി നടന്നു. കൈ കഴുകാതെ കണ്ണിലും മൂക്കിലും തൊടുകയും കള്ള വാർത്തകൾ പരത്തുകയും ചെയ്തു. പതിയെ പതിയെ ദീപുവിന് തലവേദനയും ചുമയും പനിയും തുടങ്ങി. ദീപുവിന് ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടിവന്നു.
അപ്പോഴാണ് ദീപുവിന് തൻ്റെ തെറ്റുകൾ മനസ്സിലായത്. ആരോഗ്യ വകുപ്പ് ഓരോ നിർദ്ദേശങ്ങൾ തരുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണെന്ന്. ആശുപത്രിയിലെ ജീവിതം ദീപുവിൽ വലിയ മാറ്റമുണ്ടാക്കി. തൻ്റെ ദുശ്ശീലങ്ങളെല്ലാം അവൻ മാറ്റി .അവൻ്റെ അസുഖമെല്ലാം ക്രമേണ കുറഞ്ഞു .അവസാനം അവനെ തിരികെ വീട്ടിലേക്ക് അയച്ചു. തിരികെ വീട്ടിലെത്തിയ ദീപു എല്ലാവർക്കും മാതൃകയായ വിദ്യാർഥിയായി ജീവിക്കുവാൻ തുടങ്ങി.
കൂട്ടുകാരേ, ഇങ്ങനെ ഒരു പാട് ദീപു മാർ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവർ അറിഞ്ഞോ അറിയാതെയോ നമ്മുടെ നാടിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചും യഥാർഥ വാർത്തകൾ മാത്രം മനസ്സിലാക്കി സാമൂഹിക അകലം പാലിച്ചും മറ്റുള്ളവരെ സഹായിച്ചു ജീവിക്കാൻ തീരുമാനം എടുക്കാം നമ്മുടെ നാട്ടിൽ നിന്നും കൊറോണയെ ഓടിക്കാം.അതിലൂടെ നമ്മുടെ രാജ്യം മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെ.

സെബിൻ മത്തായി സുനിൽ
1 A എം.റ്റി.എൽ.പി.സ്കൂൾ'നീരേറ്റുപുറം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത