കൊറോണ എന്ന മഹാ മാരി, അതിന്റെ
കറുത്ത കരാളം കൊണ്ട് ഈ ലോകമാകെ നെരിച്ചമർത്തിടുന്നു.
മനുഷ്യർ തെരുവിൽ മരിച്ചു വീഴുന്നു,
എങ്ങും ആർത്തനാദം മുഴങ്ങിടുന്നു.
വേണം നമുക്കൊരു മോചനം, നല്ലൊരു നാളെക്കായി
പോരാടാം കൊറോണ എന്ന വിപത്തിനെ തുരത്തിടാം.
വ്യക്തികൾ തമ്മിൽ അകലട്ടെ, മനസുകൾ
തമ്മിൽ അടുക്കട്ടെ. വ്യക്തി ശുചിത്വം പാലിക്കാം.