നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ഒരു മുഴം മുന്നെ..........

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മുഴം മുന്നെ..........

വിശപ്പിന്റെ പേരിൽ മോഷ്ടിക്കേണ്ടിവന്നവനെ കള്ളനെന്ന് മുദ്രകുത്തിയവരുടെ നാട്ടിൽ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കി....... വിശക്കുന്നവനെ തേടിയലയുന്നു......ഈയൊരു സാഹചര്യം നമ്മെ ഏറെ ചിന്തയാലുക്കളാക്കുന്നു......

കാലത്തിന്റെ മൂർച്ചയേറിയ പ്രതികാരങ്ങളിലൊന്നാണോ എന്ന് നാം അറിയാതെ ചിന്തിക്കാനിടയാകുന്നു....

എന്നിരുന്നാലും..........

ചൈനയിൽ നിന്നെത്തിയ covid - 19 എന്ന കൊറോണ വൈറസിനെ അതിജീവിക്കാൻ ഞങ്ങൾ എല്ലാതരത്തിലും സജ്ജരാണ്......

2017-ലെ നിപ്പവൈറസിനെയും 2018-ലെ പ്രളയത്തെയും കേരളജനത ഒന്നടക്കം അതിജീവിച്ചത് കാലത്തെ മുൻനിർത്തി സാക്ഷിയാക്കാവുന്നതാണ്...

2017-ലെ നിപ്പയെ അതിജീവിച്ച നമ്മുടെ നമ്മുടെ കേരളആരോഗ്യ വകുപ്പിനെ ഒരായിരം നന്മനിറഞ്ഞ പനീർ പൂക്കളാൽ അനുമോദിക്കുന്നതിലുമപ്പുറമായിരുന്നു അവരുടെ ഓരോ നിമിഷത്തെ ഓരോ നീക്കങ്ങളും.

കോഴിക്കോട് പേരാമ്പ്രയിൽ മാത്രo വ്യാപിച്ച നിപ്പയെ അവിടെ നിന്ന് തന്നെ തുടച്ച്മാറ്റാൻ കഴിഞ്ഞതിൽ കേരളആരോഗ്യവകുപ്പിന്റെ അകമഴിഞ്ഞ ആത്മാർത്ഥയെ മനസ്സിലാക്കാവുന്നതെയുള്ളൂ.....

ലോകജനതയെ ഒന്നടക്കം ഭയപ്പെടുത്തിയ ഈ മഹാമാരിയെ അതിജീവിക്കാൻ ഞങ്ങൾ ഒരോരുത്തരും ഓരോ നിമിഷവും അതീവജാഗ്രതയിലാണ്........

ഫാത്തിമ ഷാമില . വി . ടി
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം