നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/അഹങ്കാരികളായ സൂചികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരികളായ സൂചികൾ

ഒരു വീട്ടിൽ ഒരു അമ്മയും അച്ഛനും അവരുടെ കുഞ്ഞും താമസിച്ചിരുന്നു.ഒരു ദിവസം അച്ഛൻ ഒരു ഘടികാരവും വാങ്ങിയാണ് വീട്ടിൽ എത്തിയത് .അച്ഛനെ കണ്ടതും കുഞ്ഞ് അടുത്തേക്ക് വന്നു .എന്നിട്ട് പറഞ്ഞു "ഹായ് അച്ഛാ പുതിയ ഘടികാരമോ?"അവൾ സന്തോഷത്തിൽ തുള്ളിച്ചാടി.എന്നിട്ട് അത് ചുമരിൽ ഘടിപ്പിച്ച വച്ചു

ഘടികാരത്തിൽ മൂന്ന് സൂചികൾ ഉണ്ടായിരുന്നു.സെക്കന്റ് സൂചി ,മിനിറ്റ് സൂചി പിന്നെ മണിക്കൂർ സൂചി.രണ്ടു ദിവസം ഘടികാരം ഓടി എന്നാൽ മൂന്നാം ദിവസമായപ്പോൾ മണിക്കൂർ സൂചി പറഞ്ഞു "ഓ !എന്തൊരു ബോറാ നമ്മുടെ ജീവിതം ! എപ്പോഴും കറക്കം മാത്രം "അതുകേട്ട് മറ്റുള്ള സൂചികൾ പറഞ്ഞു"ശെരിയാ ,ശെരിയാ ...നമുക്ക് ഈ കറക്കം അങ്ങ് നിർത്തിയാലോ? നമുക്ക് സമാധാനമാകും ...പിന്നെ മനുഷ്യർ ; അവരുടെ കാര്യം വിട്ടേക്ക്."അഹങ്കാരത്തോടെ സൂചികൾ പറഞ്ഞു

.

ഘടികാരം കറങ്ങുന്നില്ലെന്നറിഞ്ഞ വീട്ടുകാർ അതിനെ നന്നാക്കാൻ കടയിൽ കൊണ്ടുപോയി.കടക്കാരൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അഹങ്കാരികളായ സൂചികൾ അനങ്ങിയതേയില്ല.ഓടാത്ത ഘടികാരത്തെ ഇനി ആർക്കുവേണം എന്ന് പറഞ്ഞ് അച്ഛൻ ദുഃഖിച്ചു .താൻ കഷ്ടപ്പെട്ട് വാങ്ങിയ ഘടികാരം ഇങ്ങനെയായിപ്പോയല്ലോ എന്ന് പറഞ്ഞ് അച്ഛൻ അതിനെ ദേഷ്യത്തിൽ തല്ലിപ്പൊട്ടിച്ചു.അങ്ങനെ സൂചികൾ നശിച്ചുപോയി.

അവനവന്റെ ജോലി അവനവൻ ചെയ്തില്ലെങ്കിൽ ഇതായിരിക്കും ഫലം ...

ഇശൽ സുൽത്താന
4A നവഭാരത് എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ