കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പഞ്ചായത്താണ് എടച്ചേരി.

വടക്ക് മലബാർ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശം വടകരയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. കിഴക്ക് വശത്ത് പുറമേരി പഞ്ചായത്ത്, പടിഞ്ഞാറ് ഏറാമല പഞ്ചായത്ത്, വടക്ക് മാഹി നദി എന്നിവയാണ്.

ഭരണസംവിധാനം

നാദാപുരം നിയോജക മണ്ഡലത്തിലാണ് എടച്ചേരി വരുന്നത് ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ ചരിത്രമാണ് എടച്ചേരിക്കുള്ളത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

നരിക്കുന്ന് യു.പി. സ്കൂൾ, തലായി എൽ.പി സ്കൂൾ, കച്ചേരി യു.പി. സ്കൂൾ, എടച്ചേരി നോർത്ത് യു.പി. സ്കൂൾ, പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ, എടച്ചേരി സെൻട്രൽ എൽ.പി, തുരുത്തി എൽ.പി സ്കൂൾ, ഇരിങ്ങന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പ്രാഥമിക വിദ്യാലയങ്ങൾ, സെക്കണ്ടറി സ്കൂൾ എന്നിവ. എന്നാൽ ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മടപ്പള്ളി ഗവ. കോളേജ്, മൊകേരി ഗവ. കോളേജ്, വടക്കര ടൗൺ, പുറമേരി അല്ലെങ്കിൽ ഓർക്കാട്ടേരി (സമീപ ഗ്രാമങ്ങൾ) എന്നിവിടങ്ങളിലേക്ക് പോകേണ്ടതുണ്ട്.