നമുക്കു കുളിക്കാൻ നമ്മുടെ സോപ്പ് -ഡ്രീം സോപ്പ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയാണ് ഇവിടെ. സ്ക്കൂൾ പഠനത്തോടൊപ്പം സോപ്പ് നിർമ്മാണം ,കയർ ചവിട്ടി നിർമ്മാണം,കൊട്ട നിർമ്മാണം,ചന്ദനത്തിരി നിർമ്മാണം,വല നിർമ്മാണം,കുട നിർമ്മാണം തുടങ്ങിയ ജോലികൾ ചെയ്ത് വിൽപ്പന നടത്തി മികച്ച വരുമാനം നേടിയെടുക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. 2004 ൽ SSA യുടെ എൺ-ബൈ -ലേൺ പദ്ധതി പ്രകാരം പെൺകുട്ടികൾക്കായി തുടങ്ങിയ സോപ്പ് നിർമ്മാണ പരിപാടിയിൽ നിന്നും വിജയം കണ്ട സ്ക്കൂൾ പി.ടി.എ. പുതുവർഷത്തിൽ വ്യത്യസ്ത നിർമ്മാണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ആവിഷ്കരിച്ചു.നാട്ടുകാരും സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്.സോപ്പ് 8 രൂപയും ,കയർ ചവിട്ടിക്ക് 100 രൂപയുമായിട്ടാണ് വിൽക്കുന്നത്.