സഹായം Reading Problems? Click here


നന്മണ്ട എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/രാജ്യസ്നേഹിയായ സൈന്യാധിപൻ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാജ്യസ്നേഹിയായ സൈന്യാധിപൻ
      ഒരിടത്ത് മണിപുരം എന്നൊരു വലിയ രാജ്യം ഉണ്ടായിരുന്നു. അവിടത്തെ രാജാവിൻറെ കീഴിൽ രാജ്യം സമൃദ്ധിയില്ലാണ്ടു. പല യുദ്ധങ്ങളും ആ രാജ്യത്തിനെതിരെ നടന്നു. എന്നാൽ അവിടത്തെ ധീരനായ സൈന്യാധിപൻ്റെ നേതൃത്വത്തിലുള്ള സൈന്യം അവയെല്ലാം വിജയിച്ചു. ഇത് കാരണം സൈന്യാധിപന് പല പാരിതോഷികങ്ങളും ലഭിച്ചു .ഇതിൽ അസൂയ പൂണ്ട രാജ്യ ദർബാറിലെ മറ്റു ഉദ്യോഗസ്ഥർ പല ചതി പ്രയോഗങ്ങളും നടത്തികൊണ്ടിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം സൈന്യാധിപൻ രക്ഷപ്പെട്ടു .അങ്ങനെയിരിക്കെ സൈന്യാധിപനെ കുടുക്കാൻ ഉദ്യോഗസ്ഥർ പുതിയൊരു കെണിയൊരുക്കി. ഒരു ദിവസം രാജ്യ ദർബാർ കൂടിയപ്പോൾ സൈന്യാധിപൻ ഇല്ലായിരുന്നു. ഈ തക്കം നോക്കി ശത്രുക്കൾ അദ്ദേഹത്തിനെതിരെ അപവാദ പ്രചരണം നടത്തി. അവർ രാജാവിനോട് പറഞ്ഞു തിരുമേനിയെ നമ്മുടെ സൈന്യാധിപൻ ശത്രു രാജ്യത്തിൻറെ രാജാവിനോട് കൂറ് പുലർത്തുന്നുണ്ട് . അങ്ങയെ അപായപ്പെടുത്താൻ ആണ് അയാളുടെ ശ്രമം. ഈ ചതിയിൽ രാജാവു പെട്ടുപോയി. അദ്ദേഹം പറഞ്ഞു ആരവിടെ? രാജ്യദ്രോഹിയായ ആ സൈന്യാധിപനെ പിടിച്ചു കേട്ടു സൈന്യാധിപനെ നാടുകടത്താൻ രാജാവ് ഉത്തരവിട്ടു. പാവം സൈന്യാധിപൻ അദ്ദേഹം രാജ്യ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ചെന്ന് താമസിച്ചു. അങ്ങനെയിരിക്കെ ശത്രു രാജ്യവുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി.അതിൽ രാജാവിന് പരിക്കുപറ്റി. അദ്ദേഹം ഒരു ഗ്രാമത്തിൽ അഭയം പ്രാപിച്ചു .സൈന്യാധിപൻ താമസിച്ചിരുന്ന ഗ്രാമമായിരുന്നു .അദ്ദേഹം രാജാവിനെ സംരക്ഷിച്ചു .പശ്ചാത്താപ വിവശനായ രാജാവ് സൈനാധിപനോട് മാപ്പ് പറഞ്ഞു. സൈന്യാധിപനെ നേതൃത്വത്തിലുള്ള സൈന്യത്തെ സംഘടിപ്പിച്ചു വീണ്ടും യുദ്ധം ചെയ്തു ജയിച്ചു .തലസ്ഥാനനഗരിയിൽ തിരിച്ചെത്തിയ രാജാവ് ആദ്യം ചെയ്തത് ചതിയന്മാർ ആയ ഉദ്യോഗസ്ഥരെ തടങ്കല്ലിൽ അടച്ചു.പിന്നീട് രാജാവും സൈന്യാധിപനും കുറേക്കാലം ഐശ്വര്യത്തോടെ ജീവിച്ചു.
ഹാസിം മൻസൂർ
7th std ഹാസിം മൻസൂർ, നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ, നന്മണ്ട, കോഴിക്കോട് , താമരശ്ശേരി , ബാലുശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ