Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും
ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അർജുൻ . അവന്റെ അധ്യാപകൻ വിദ്യാർത്ഥികളോട് എല്ലാം കർശനമായി പറഞ്ഞിരുന്നു, "ഈശ്വര പ്രാർത്ഥനയ്ക്ക് എല്ലാ വിദ്യാർഥികളും പങ്കെടുക്കണം, അല്ലാത്തവർക്ക് കഠിനശിക്ഷ തന്നെ നൽകും".
അന്നേദിവസം അർജുനിന്റെ ക്ലാസ്സിലെ മുരളി എന്ന കുട്ടി ഈശ്വര പ്രാർത്ഥനയ്ക്ക് പങ്കെടുത്തില്ല. അദ്ധ്യാപകൻ ക്ലാസ്സിൽ വന്നു.
കുട്ടികളെല്ലാം മുരളിക്ക് ശിക്ഷ കിട്ടും എന്നുകരുതി പരസ്പരം നോക്കി നോക്കി ചിരിച്ചു. അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല ,കാരണം അവൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്.
ക്ലാസിലെ ഹോം വർക്കുകളും പഠിക്കാനുള്ള പാഠഭാഗങ്ങളും അന്നന്നുതന്നെ പഠിക്കുമായിരുന്നു അതുകൊണ്ടുതന്നെ, അദ്ധ്യാപകർക്ക് എല്ലാം മുരളിയെ വളരെ ഇഷ്ടമായിരുന്നു.
അദ്ധ്യാപകൻ: "തെറ്റ് ആര് ചെയ്താലും അതിനുള്ള ശിക്ഷ ലഭിക്കും അതിനുമുൻപ് നിനക്ക് എന്താണ് പറയാനുള്ളത് ?"
അധ്യാപകനോട് മുരളി: "സാറേ, ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ കുട്ടികളെല്ലാം പ്രാർത്ഥനയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചപ്പോൾ പൊടിപടലങ്ങൾ കൊണ്ടും പേപ്പർ കഷ്ണങ്ങൾ കൊണ്ടും വൃത്തികേടായി കിടക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ ക്ലാസ് റൂം ശുദ്ധീകരിച്ചു .സാർ ചിലപ്പോൾ ചോദിച്ചേക്കാം ......ക്ലാസ് റൂം വൃത്തിയാക്കാൻ ചുമതലപ്പെട്ടവർ അത് ചെയ്യുമായിരുന്നല്ലോയെന്ന്. നല്ല കാര്യങ്ങൾ ആര് ചെയ്താലും അത് ശരിയാണെന്ന് തോന്നി .ശുചിത്വത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്നതിനാൽ ഞാനതു ചെയ്തു . വൃത്തിഹീനമായ സ്ഥലത്ത് ഇരുന്നു പഠിച്ചാൽ എങ്ങനെയാണ് അറിവ് ലഭിക്കുക ?"
"ഞാൻ ചെയ്തത് തെറ്റാണോ ? തെറ്റാണെങ്കിൽ സാർ തരുന്ന എന്തു ശിക്ഷയും സ്വീകരിക്കാം."
അദ്ധ്യാപകൻ (മുരളിയുടെ പുറത്ത് തട്ടി കൊണ്ട് പറയുന്നു): "നീ ചെയ്തത് നല്ല കാര്യമാണ് . ഇത് എല്ലാ കുട്ടികളും കണ്ടുപഠിക്കണം നമ്മളുടെ പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം. ഇതുപോലെ എല്ലാ കുട്ടികളും ചെയ്യുകയാണെങ്കിൽ നമ്മളുടെ പുഴകളും വയലുകളും മാലിന്യങ്ങൾ കൊണ്ട് നിറയുകയില്ല".
(വൃത്തിയുള്ള പരിസരത്തിലെ വൃത്തിയുള്ള ശരീരം സൂക്ഷിക്കുവാൻ കഴിയൂ...., വൃത്തിയുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സും ഉണ്ടാവൂ)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ
|