പ്രകൄതീ........
നീയെത്ര വികൄതി
വിരുതു കാട്ടുന്നു
നീയെത്ര ഝടുതിയിൽ
മഴയായ് ഇടിമുഴക്കമായ്
പ്രളയമായ് മഹാമാരിയായ്
വിത്തുവിതച്ചതും
കൊയ്തുമെതിച്ചതും
കാറ്റിന്റെ വേഗത്തിൽ
തട്ടിമറിച്ചതും നീ തന്നെ
പ്രകൄതീ .....
നീയെത്ര വീകൄതി
കാലമാം രഥചക്ര
മുരുളുന്നു മണ്ണിൽ
ഓർത്തീടുക മർത്യാ
നീ ചെയ്ത കർമ്മത്തിൻ
പാപത്തിൻ ശമ്പളമിത്