നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പ്രകൃതി ജനനി .

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ജനനി


നുഷ്യ രാശിയുടെ ആരോഗ്യകരമായ ജീവിതത്തിനു പ്രകൃതി അനിവാര്യമാണ്.'പ്രകൃതി ' എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത വിഭാഗങ്ങളെയും ഉൾകൊള്ളുന്നു.പ്രകൃതി അമ്മയാണ്.ആ അമ്മയെ മാനഭംഗപ്പെടുത്തരുത്.ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്.
ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗ ശൂന്യമായ മരുഭൂമികൾ, ശുദ്ധ ജല ക്ഷാമം ഇങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. പേമാരി മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കവും, മണ്ണ് ഒലിപും ഭൂമിയുടെ ഫല പുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വന നശികരണം, തണ്ണീർ തടങ്ങൾ നികത്തുന്നതും മറ്റും നമ്മെ നാശത്തിന്റെ ദിശയിലേക്ക് കൊണ്ടു എത്തിക്കുന്നു. മനുഷ്യന്റെ പാശ്ചാത്യ സംസ്കാരത്തെ തേടി പായുമ്പോൾ സ്വന്തം അമ്മയെ, സ്വന്തം പ്രകൃതിയെ മറക്കുന്നു.
ഒരു മഹാമാരി വരുമ്പോൾ മാത്രമല്ല നമ്മൾ പ്രകൃതിയെ സ്നേഹിക്കേണ്ടത്. നമ്മളുടെ ഓരോ ശ്വാസവും പ്രകൃതി ആവണം. ചെടികൾ നട്ടു നനച്ചു അതിൽ ഒരു പൂവുണ്ടാകുമ്പോൾ ഉള്ള സന്തോഷം ഒന്നനുഭവിച്ചറിയുക തന്നെ വേണം. പ്ലാസ്റ്റിക് കവറുകൾ നമ്മുടെ ഉപയോഗത്തിനു ശേഷം മുറ്റത്തേയ്ക്ക് വലിച്ചെറിയുന്നു. എന്നാൽ അതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെ ക്കുറിച്ച് ആരും മനസ്സിലാക്കുന്നില്ല. നമ്മൾ മലയാളികൾക്ക് അതിന് നേരമില്ല. നമ്മൾ മാറേണ്ടിയിരിക്കുന്നു, ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെയായാലും പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഒരു പറ്റം ആളുകൾ നമുക്കിടയിൽ ഉണ്ട്. അവരെ നമ്മൾക്ക് മാതൃക ആക്കാം.
പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി ഒരിക്കലും കൈ വെടില്ല. ഈ കൊറോണ കാലത്ത് വ്യക്തിശുചിത്വവും, സാമൂഹിക അകലം പാലിച്ചും പ്രകൃതിയെ സ്വന്തം കൂടപ്പിറപ്പ് ആക്കിയും ജീവിതം മുന്നോട്ട് കൊണ്ടു പോകാം... നമ്മൾ കൊറോണയിൽ നിന്നും അതി ജീവിക്കും. നല്ലൊരു നാളേയ്ക്ക് വേണ്ടി നമ്മൾക്ക് ഒരുമിച്ച് നിന്ന് പോരാടാം.
ഓർക്കുക, ഭൂമിയെ സുരക്ഷിതവും, ഭദ്രവുമായ ഒരു ആവാസകേന്ദ്രമാക്കി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.


ഗൗതമി . ജി
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം