നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി-മനുഷ്യന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി- നമ്മുടെ കടമ


ഇന്ന് നമ്മുടെ ഭൂമി പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ടു നട്ടം തിരിയുകയാണ്. "മനുഷ്യന്റെ ഭൗതികമായ സഹചര്യങ്ങളിലുള്ള വികസനമാണ് മനവപുരോഗതി"എന്ന സമവാക്യമാണ് ഇതിനു കാരണം.തന്റെ അടിസ്ഥാനാവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോൾ അവൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ഒരർത്ഥത്തിൽ ചൂഷണം ഒരുതരം മോഷണം തന്നെയാണ്. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി വഴുതി വീണു. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണി ആയികൊണ്ടു നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവ മനസ്സിലാക്കി പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു നൽകേണ്ടത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്വമാണ്
സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ നിരവധി സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യ ത്തിന്റെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുമ്പിലാണ്.നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.
നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്നു കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. എല്ലാവർക്കും ആവശ്യത്തിനുള്ളതു എന്നും പ്രകൃതിയിലുണ്ട്, അത്യാഗ്രഹത്തിനുള്ളത് ഇല്ലതാനും. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല ഒരു സമൂഹത്തിന്റെ കടമയാണ് പരിസ്ഥിതി നമുക്ക് നിരവധി പാഠങ്ങൾ നൽകുന്നുണ്ട്.ഈ പാഠങ്ങൾ ഉൾക്കൊണ്ടു പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മുടെ കടമയാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധ്യാനത്തെ കുറിച്ചു ബോധ്യപ്പെടുത്തുന്നതിനായി ജൂൺ5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയുടെ ഗുണങ്ങളെ കുറിച്ചും അവ നശിപ്പിക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന ആഗോള പ്രശ്നങ്ങളെ കുറിച്ചും ചെറിയ ക്ലാസ്സുകൾ മുതൽ നാം പഠിക്കുന്നതാണ്. വിദ്യാഭ്യാസം എന്നത് "തിരിച്ചറിവാണ്"എന്നാൽ അതിനു വിപരീതമായി മനുഷ്യന്റെ വിവേകമില്ലായിമായാണ് ഇത്തരം സഹചര്യങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നതും, ഇന്നും നാം അഭിമുഖീകരിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങൾക്കും കാരണം.
മനുഷ്യൻ ഉള്ളിടത്തോളം കാലം പ്രകൃതിയും ഉണ്ടാകും ഇല്ലെങ്കിൽ അത് മനുഷ്യന്റെ അതിജീവനത്തിനു വലിയൊരു വിപത്താണ്.പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കേണ്ട ചുമതല മക്കളായ നമ്മൾ ഓരോരുത്തരുടെയും ആണ്. അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.


ദേവിക.ഡി
10 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം