സഹായം Reading Problems? Click here


ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വായനാക്കുറിപ്പ്


ലോക ജനതയെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി പടർന്ന് പിടിക്കുകയാണ്. ഈ തലമുറ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളി ആണ് ഈ വൈറസ് ബാധ മാനവരാശിയുടെ നേർക്ക് ഉയർത്തിയിരിക്കുന്നത്. ചൈനയിൽ വുഹാനിൽ നിന്നാരംഭിച്ച വൈറസ് ബാധ ഇപ്പോൾ ലോകം മുഴുവൻ ബാധിച്ചിരിക്കുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം ഇത് പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യവും ഈ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുന്നതിലൂടെ ഈ രോഗത്തിൻറെ വ്യാപനം തടയുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് കേരളാ ഗവൺമെന്റും അതോടൊപ്പം ഇന്ത്യ ഒട്ടാകെയും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നാളുകളിൽ മാധ്യമങ്ങളിലൂടെ പ്രതിരോധ മാർഗ്ഗങ്ങൾ പരമാവധി മനസ്സിലാക്കുന്നതിന് ശ്രമിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ ടിഷ്യു അല്ലെങ്കിൽ തൂവാല കൊണ്ട് മറയ്ക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് കൊണ്ട് 20 സെക്കന്റ് കഴുകണം. പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കുക, കണ്ണ്, മൂക്ക്, വായ തുടങ്ങിയ ശരീര ഭാഗങ്ങൾ കഴിവതും സ്പർശിക്കാതിരിക്കുക. വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളുടെ അരികിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ചുമയോ, പനിയോ, ശ്വാസതടസമോ തോന്നുകയാണെങ്കിൽ അതിവേഗം വൈദ്യസഹായം തേടുക. കൊറോണയോടൊപ്പം തന്നെ വ്യാജവാർത്തകളെയും നമുക്ക് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം. കളികളിലൂടെയും വിനോദങ്ങളിലൂടെയും മധ്യ വേനലവധിക്കാലം ഉല്ലാസകരമാക്കാൻ കാത്തിരുന്ന കുട്ടികൾക്ക് അപ്രതീക്ഷിതമായ വീട്ടിലിരിപ്പ് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. അതിജീവനതിന്റെ ഈ നാളുകൾ കുട്ടികൾ സർഗാത്മകമായും ക്രിയാത്മകമായും വിനിയോഗിക്കുകയാണ് വേണ്ടത്. ബുദ്ധി വൈശിഷ്ട്യം വളർത്തുന്ന പല കാര്യങ്ങൾക്കായും അവർക്ക് ഈ സമയം വിനിയോഗിക്കാം. ഈ മഹാമാരിയെ നിർമൂലനം ചെയ്യാൻ അതിവേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ മഹാരോഗത്തെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. വീട്ടിൽ കഴിയൂ... സുരക്ഷിതരായിരിക്കൂ...

വിസ്മയ ഷാജു
5 C ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം