കൊറോണ എന്നൊരു വ്യാധി പടർന്നു
മരണത്തിൻ തോതത് വർധിപ്പിച്ചു.
കലിയുഗം വന്നു ഭവിക്കും നേരം
കരുതലോടെ മുന്നേറുക നാം.
പ്രളയം പാതി വിഴുങ്ങിയ ഭൂമിയിൽ
കരുതലോടെ കരകയറി നാം.
പ്രാണനെടുക്കാൻ വന്നൊരു വ്യാധി
കരുതലോടെ അകറ്റും നമ്മൾ.
അകലം പാലിച്ച് അകലെ ആക്കും
കൊറോണ എന്നൊരു വ്യാധിയെ നമ്മൾ.
ജാഗ്രതയോടെ കരുതിയിരിക്കാം
ജീവനെ ഓർത്ത് മുന്നേറാൻ.
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തതയോടെ അറിഞ്ഞീടണം.
തണുത്തു അകറ്റി നടന്നു
നിർത്താം വ്യാധിയെ നമ്മൾ
കൈകൾ കഴുകുക മിനുട്ടുകൾ വച്ച്
കൊറോണ എന്നൊരു വൈറസ് അകറ്റാൻ.