ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/കണ്ണീർപ്പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീർപ്പൂക്കൾ

ഇക്കഴി‍ഞ്ഞ കുറെ ദിവസങ്ങളിലായി എന്റെ പപ്പ എന്നെചക്കര പഞ്ചാരപുന്നാര മോളേ എന്ന് വിളിച്ച് ഉമ്മ തന്നിട്ടില്ല. എന്റെ മമ്മിയുടെ മടിയിൽ കെട്ടിപ്പിടിച്ചിരിക്കാനും കഴി‍ഞ്ഞില്ല. പൊന്നുക്കുട്ടിക്ക് വിഷമമായാലോ. പൊന്നുവിന്റെ പാൽപുഞ്ചിരികാണാൻ എന്തു രസമാണെന്നോ?
അവളുടെ കലപില വർത്തമാനം കേൾക്കാൻ അതിലും രസമാണ്. ചേച്ചിയുടെയും എന്റെയും ജോലി അവളെ കരയിക്കാതെ നോക്കുക എന്നതാണ്. പൊന്നുക്കുട്ടി എന്റെ പപ്പയുടെ ഇളയഅനുജന്റെ മകളാണ്. അവളുടെ പപ്പ ഖത്തറിലാണ്. അമ്മ ജീന നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആണ്. ഈ കോവിഡ് - 19 കാലത്ത് ആന്റി യാത്രാസൗകര്യമില്ലാത്തതു കൊണ്ട് ആശുപത്രിയുടെ ഹോസ്റ്റലിൽ ആണ് താമസം.
കൊറോണ രോഗത്തെക്കുറിച്ചും, അതിനെ ഓടിക്കാൻ കൈ എങ്ങനെയാണ് വൃത്തിയാക്കേണ്ടത് എന്നും 2 വയസുള്ള അവളെ ഞങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതിൻപ്രകാരമാണവൾ വാഷ്ബേയ്സിനരികിലേക്ക് കസേരവലിച്ചിട്ടിട്ട് ഹാൻഡ് വാഷ് ഇട്ട് കൈകൾ
ഇങ്ങനെ ..ഇങ്ങനെ.... ഇങ്ങനെ .....കഴുകുക ഒരു വിനോദവും കൂടി ആക്കിയിരിക്കുകയാണ്. കളിചിരികൾക്കിടയിലും ജീനാമ്മ ....ജീനാമ്മ ...
എന്നവൾ വിതുമ്പിക്കൊണ്ടിരിക്കാറുണ്ട്. ഇന്ന് അവളുടെ അമ്മ ഡ്യുട്ടികഴിഞ്ഞ് വരുകയാണ്. അമ്മ ഇന്ന് വരുമെന്ന് അവളോട് പറഞ്ഞിട്ടില്ല. കാരണം. പറഞ്ഞാൽ അവൾ വല്ലാതെ കരയും,കാണാനായി വാശിപിടിക്കും. ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്യുകയില്ല.
  ഈ കോവിഡ് 19 കാലത്ത് എത്ര ആരോഗ്യ പ്രവർത്തകരുടെ പിഞ്ചുകുഞ്ഞുങ്ങളാണ് പൊന്നുവിനെ പ്പോലെ അവരുടെ പ്രിയപ്പെട്ടവരുടെ സ്നേഹകരങ്ങളിൽ ആയിരിക്കുമ്പോഴും അമ്മ,...അമ്മ എന്ന് വിതുമ്പി ക്കൊണ്ടിരിക്കുന്നത്.
             

 

ട്രീസ തോമസ്
5A ദേവമാതാ ഹൈസ്ക്കൂൾ ചേന്നങ്കരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ