ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മുത്തശ്ശിയുടെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശിയുടെ ഗ്രാമം

മഞ്ചു ഒരുങ്ങുകയാണ് അവൾക്ക് അവളുടെ അമ്മയുടെ വീട്ടിൽ നിൽക്കാൻ പോകണം എന്നുണ്ട്. അമ്മയുടെ വീട്ടിൽ നിൽക്കാൻ അവൾക്ക് വളരെ ഇഷ്ട്ടമാണ്. അതൊരു നാട്ടിൻ പുറമാണ്. അവിടത്തെ പ്രകൃതിഭംഗിയും, മുത്തശ്ശിയുടെ കഥകളും, അവിടെയുള്ള അവളുടെ നായ കുട്ടി ചിന്നുവും അവളെ അവിടേക്ക് ആകർഷിക്കുകയാണ്. അങ്ങനെ അവൾ ആഗ്രഹിച്ചതുപോലെ അമ്മയുടെ വീട്ടിലെത്തി. അവൾ മുത്തശ്ശിയുടെ അടുത്തേക്ക് ഓടിച്ചെന്നു മുത്തശ്ശിയെ കെട്ടിപിടിച്ചു. മുത്തശ്ശിക്ക് അവളെ വലിയ ഇഷ്ടമാണ്. മുത്തശ്ശി അവളെയും കൂട്ടി വയലിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ അവളുടെ കളികൂട്ടുകാരി ലക്ഷ്മിയെ കണ്ടു. മുത്തശ്ശി വീട്ടിലേക്ക് മടങ്ങി. അവൾ ലക്ഷ്മിയുടെ കൂടെ കളിക്കാൻ ചെന്നു. നേരം സന്ധ്യയായി അവൾ വീട്ടിലേക്ക് മടങ്ങി. നാളെ രാവിലെ അവൾ അവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകും. രാത്രി ആയപ്പോൾ അവൾ മുത്തശ്ശിക്ക് കുറേ പാട്ടുകൾ പാടി കൊടുത്തു. അവൾ കിടക്കാൻ ചെന്നു. രാവിലെയായി അവൾ മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി. ഫ്‌ളാറ്റിലെത്തി. അവൾ ഇവിടുത്തെ പരിസ്ഥിതിയും നാട്ടിലെ പരിസ്ഥിതിയും തമ്മിൽ താരതമ്യം ചെയ്തുനോക്കി. അവൾ മനസ്സിൽ പറഞ്ഞു. മരങ്ങൾ വെട്ടിയായിരിക്കാം ഇവർ ഫ്ലാറ്റ് പണിതത്. ഒരു ദിവസം നാട്ടിൽ നിന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് ഒരു മാസം നിന്നാലോ? അവൾ അമ്മയോട് ചോദിച്ചു. അമ്മേ എനിക്ക് കുറച്ച് ദിവസം കൂടി നാട്ടിൽ പോയി നിൽക്കണം എന്നുണ്ട് ഞാൻ നിൽക്കാൻ പോകട്ടെ... അമ്മ പറഞ്ഞു നീ അച്ഛനോട് ചോദിക്ക്. അച്ഛന്റെ അടുത്തേക്ക് അവൾ ഓടി. അച്ഛൻ ശരി എന്നു പറഞ്ഞു. പിറ്റേന്ന് തന്നെ അവൾ നാട്ടിലേക്ക് പോയി. മലനിരകളും, ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന മരങ്ങളും, നദികളും എല്ലാം മുത്തശ്ശി അവൾക്ക് കാട്ടിക്കൊടുത്തു അവൾക്ക് സന്തോഷമായി.


MAFLA A M
6 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ