ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അതിജീവിക്കുക തന്നെ ചെയ്യും.

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കുക തന്നെ ചെയ്യും.


ലോകം മുഴുവൻ കോവിഡ് 19 ഭീതിയിലാണ്.ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കുമ്പോഴും എവിടെയൊക്കെയോ നമ്മുടെ ഉള്ളിൽ ഭയം തളം കെട്ടി നിൽപ്പുണ്ട്. ആശുപത്രികളിൽ നിന്ന് കാണാൻ സുഖമുള്ള കാഴ്ച്ചകൾ അധികം ഉണ്ടാകാറില്ല നിറം മങ്ങിയ ചുമരുകളും ഫിനോയിലിൻ്റേയും മറ്റും ഗന്ധവുമായി ആശുപത്രിയുടെ അന്തരീക്ഷം പരമാവധിഒഴിവാക്കാനായിരിക്കും നമ്മുടെ ഓരോരുത്തരുടേയും ശ്രമം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ പലരും ഡോക്ട്ടറെ കാണില്ല. കോ വിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകളും മനോഭാവവും നാം മാറ്റി വച്ചേ മതിയാകൂ.


ആളുകളെ കാർന്നു തിന്നുന്ന പുതിയ ഒരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായത്... നിരവധി പേർ മരണമടഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. നമ്മുടെ മേലധികാരികൾ പറയുന്ന കാര്യങ്ങൾ പൂർണമായി അനുസരിക്കുക. അതുമായി മുന്നോട്ടു പോവുക എന്നതാണ് നമ്മുടെ ഓരോരുത്തരുടേയും കടമ. ഒരു കാര്യം ഓർമയിൽ വയ്ക്കുക, ഐസൊലേഷൻ വാർഡും, ആശുപത്രികളും തടവറയല്ല; ഒറ്റപ്പെട്ടുത്തലുമല്ല. കരുതലിൻ്റേയും പ്രതിരോധത്തിൻ്റേയും സമർപ്പണത്തിൻ്റേയും കൂട്ടായ്മയാണ്.

ലോകം ഈ മഹാമാരിയുടെ കരങ്ങളാൽ ഞെരിഞ്ഞെരിയുമ്പോഴും അതിൻ്റെ ശക്തിയെ പ്രതിരോധിക്കാൻ സ്വന്തം ജീവൻ വരെ പണയപ്പെടുത്തി നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന നേഴ്സുമാർക്കും ഡോക്ട്ടർമാർക്കും പോലീസുകാർക്കും ആരോഗ്യ പ്രവത്തകർക്കും ആയിരിക്കണം നമ്മുടെ പ്രാർഥന .ജീവൻ നൽകുന്നത് ഈശ്വരനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ജീവൻ രക്ഷിക്കുന്ന ഈ മനുഷ്യജന്മങ്ങളും ഈശ്വരന് തുല്യമാണ്. നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ചെയ്യും.


Rehanraj.
6 G ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം