ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1976 ൽ ദാറുൽ ഉലൂം യു.പി.സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു.1992 ൽ വി.എച്ച്.എസ്.സി കോഴ്സിന് അനുമതി ലഭിച്ചു.തുടക്കം എം.എൽ.ടി,ബി.എം.ഇ കോഴ്സുകൾക്കാണ് അനുമതി ലഭിച്ചത്. 1998 ദാറുൽ ഉലൂം ഹൈസ്ക്കൂളിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വർഷമായുരുന്നു.കോടതി വിധിയിലൂടെ സ്ക്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിച്ചു കിട്ടി.2008 ൽ സ്ക്കൂളിന് മികച്ച റെഡ്ക്രോസ് യുണിറ്റിനുള്ള അവാർഡ്,മികച്ച സോഷ്യൽ സയൻസ് ക്ലബിനുള്ള എറണാകുളം ഡി.ഇ.ഒ യുടെ ക്യാഷ് അവാർഡ് എന്നിവ കരസ്ഥമാക്കി.എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ,ലൈബ്രറി എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്. ശ്രീ.കെ.വി.തോമസിന്റെ എം.പി.ഫണ്ടിൽ നിന്നും അനുവദിച്ച മൾട്ടി മീഡിയ കമ്പ്യൂട്ടർ ക്ലാസ്സ് റൂം സ്ക്കൂളിൽ പ്രവർത്തിക്കുന്നു.