വിജയോത്സവം 2024

 

കണ്ണപുരം:ദാറുൽ ഈമാൻ മുസ്ലിം എൽ പി സ്കൂളിൽ വിജയോത്സവം 2024 ശ്രീ വിജിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ് ജേതാക്കളായ 13 കുട്ടികൾക്കും വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുമുള്ള ഉപഹാര സമർപ്പണം എംഎൽഎ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ചിത്രകഥ പാപ്പിനിശ്ശേരി ബിജിമോൾ ഒ കെ പ്രകാശനം ചെയ്തു. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ടിവി രവീന്ദ്രൻ, പ്രധാന അധ്യാപിക നസീമ, സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് വി, എം ഇസഹാക്ക്, ആയിഷ പി വി , അമീറലി സി ടി, അഷ്റഫ് എം, എം മഹ്മൂദ് ,വി രാജി ,രാകേഷ്  എ എന്നിവർ സംബന്ധിച്ചു