ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ഇനി ശീലമാക്കണം ശുചിത്വം
ഇനി ശീലമാക്കണം ശുചിത്വം
ഇന്ന് ലോകം കൊറോണ എന്ന കുഞ്ഞു ഭീകരന് മുന്നിൽ പകച്ച നിൽക്കുകയാണ്. ചൈനയിൽ ഉണ്ടായ ഈ മാരകവൈറസ് പകരുന്നതിനു പ്രധാനകാരണം വൃത്തിയില്ലായ്മ തന്നെയാണ്. രോഗബാധ ഏൽക്കാതിരിക്കാൻ നാം എടുക്കേണ്ട പല മുൻകരുതലുകളും ഉണ്ട്. അതിൽ പ്രധാനി വ്യക്തിശുചിത്വം തന്നെ. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാവണം. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകി വൃത്തിയാക്കുക ഇടക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക, പുറത്തിറങ്ങുംനോൾ മാസ്ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, വലിയ ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാതിരിക്കുക, അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങാതിരിക്കുക എന്നിവയെല്ലാം പ്രാഥമികമായ മുൻകരുതലുകൾ ആണ്. കൂടാതെ രോഗബാധിതപ്രദേശങ്ങളിൽ പോകേണ്ടി വന്നാൽ അത് ആരോഗ്യപ്രവർത്തകർ, പൊലീസ് തുടങ്ങിയവരുടെ അനുവാദത്തോടെ മാത്രം ആക്കുക. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പൊതുസ്ഥലങ്ങളുടെ ശുചിത്വവും. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്ന നമ്മുടെ ശീലം ഈ കൊറോണക്കാലത്തോടെ വിടപറയണം. കൊറോണ നമ്മെ വിട്ടകന്നാലും ശുചിത്വശീലങ്ങൾ നമ്മെ വിട്ടു പോകരുത് !
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം