തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/കീടാണൂ

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണൂ
ഒരു ദിവസം മിച്ചു ആഹാരം കഴിക്കുക ആയിരുന്നു. അപ്പോഴാണ് പുതിയ കളിപ്പാട്ടം കണ്ടത്. ഹായ്! നല്ല കളിപ്പാട്ടം. മിച്ചൂ എടുക്കാൻ ഓടി അതുകണ്ട് കീടാണു അവിടെ നിൽപ്പുണ്ടായിരുന്നു.

ഇവളുടെ ഉള്ളിൽ കടന്നു അസുഖം വരുത്താം. കീടാണു തക്കം നോക്കിയിരുന്നു. കളിപ്പാട്ടം എടുത്ത് മിച്ചു കുറച്ചു സമയം കളിച്ചു. ഇത് തന്നെ തക്കം കീടാണ് മിച്ചുവിന്റെ വിരലിലേക്ക് ഒറ്റചാട്ടം. ഇനി ഇവൾ ആഹാരം കഴിക്കുമ്പോൾ ഉള്ളിൽ കയറാം കീടാണു വിചാരിച്ചു. മിച്ചു വീണ്ടും ആഹാരം കഴിക്കാൻ വന്നു. അവിടേക്ക് വന്ന അമ്മ അത് കണ്ട് ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ കഴുകണം എന്നും അല്ലെങ്കിൽ വിരലിലൂടെ കീടാണു കയറി അസുഖം വരുത്തുമെന്നും അമ്മ പറഞ്ഞു കൊടുത്തു. മിച്ചു പോയി കൈകൾ നന്നായി കഴുകി. അതോടെ കീടാണു തെറിച്ച് താഴേയ്ക്ക് വീണു.


നിയ സി.വി
2A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ