തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/അറിഞ്ഞില്ലേ.......?

Schoolwiki സംരംഭത്തിൽ നിന്ന്
അറിഞ്ഞില്ലേ.......?

അറിഞ്ഞില്ലേ.......?
പുഴയും തോടും ഇപ്പോൾ തേങ്ങാറില്ലത്രേ...... !
കരയും കാറ്റും കഥ പറയാറുണ്ടത്രേ... !
ഭൂമിയും ഗഗനവും മതിവരുവോളം സ്നേഹിക്കാറുണ്ടത്രേ
പക്ഷിമൃഗാദികൾക്ക് ഇപ്പോൾ ആഘോഷമാണത്രെ....
അവയുടെ സ്വരങ്ങളിൽ ഇപ്പോൾ ഭീതിയില്ലത്രേ
പൂവിന്റെ സുഗന്ധവും
കാറ്റിന്റെ തലോടലും ഇപ്പോൾ
അറിയാൻ കഴിയുന്നുണ്ടത്രേ
എന്തുപറ്റിയതാ....?
ഒന്നുമില്ല ഇമ്മിണി വലിയൊരു
അതിഥി എത്തിയിട്ടുണ്ട്
ഇപ്പോൾ അവന്റെ ഭരണമാണ്....... !
കൊറോണ...... കൊറോണ.... !

ഋഷികിരൺ
4B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത