തേറളായി മാപ്പിള എ യു പി സ്കൂൾ/അക്ഷരവൃക്ഷം/വിഷം ചീറ്റിയ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
വിഷം ചീറ്റിയ കോവിഡ്

  ഓരോ പുലരിയും ഓരോ നല്ല നിമിഷത്തിനാണ് തിരുയുന്നത്.എന്നാൽ ഇന്നത്തെ രാവുകളും പകലുകളും കോവിഡ് ഭീതിയിൽ മുഴുകുന്നു.ഓരോ ദിവസവും അച്ചടിച്ചു വരുന്ന പത്രമാധ്യമങ്ങളിലും വിരൽ തുമ്പിൽ നാം അടക്കിപ്പിടിച്ച സമൂഹ്യമാധ്യമങ്ങളിലും കോവിഡ് 19 ന്റെ ദുരന്തമുഖങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.ഈ വൈറസ് ഇടവേളകൾ ഇല്ലാതെ പകരുന്നത്മനുഷ്യ ഹൃദയങ്ങളിൽ ഭയമുളവാക്കുന്നു.എന്നാൽ ഈ വൈറസ് ബാധയ്ക്ക് മരുന്നോ ചികിത്സയോ ഇല്ലാത്തതാണ് ജനങ്ങളെ ഭയരഹിതരാക്കാൻ കാരണം.
         സ്വന്തം കുടുംബത്തിന്റെ വിഷപ്പടക്കാൻ തൊഴിലവസരശങ്ങൾ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയാണ് ദയനീയം .അവരെയാണ് കോവിഡിനെ തുടർന്നുണ്ടായ ലോക്‌ ഡൗൺകുടുതലായി ബാധിച്ചിരിക്കുന്നത്. സ്വന്തമായി വീടുപോലും ഇല്ലാത്ത ഇവർ കമ്യൂണിറ്റി കിച്ചണുകളിൽ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണ പൊതികൾക്കായി കാത്തിരിക്കുകയാണ്. തൻ്റെ കുടുംബാംഗങ്ങളെ കാണാൻ പോകാനുള്ള അവസരങ്ങൾ പോലും തിഷേധിക്കപ്പെട്ട് നിരാശയുടെ പടുകുഴിയിൽ പ്രത്യാശയ്ക്കായ് കാത്തിരിക്കുകയാണ്. break the chain എന്ന മുദ്രാവാക്യവുമായി അവരവരുടെ വീട്ടിൽ ഇരിക്കണമെന്ന ഗവൺമെൻ്റിൻ്റെ ഉത്തരവിൽ പകച്ചു പോയത് തലചായ്ക്കാൻ ഒരു കൂര പോലും ഇല്ലാത്ത തെരുവിൻ്റെ മക്കളാണ്. അവരുടെ സുരക്ഷയ്ക്കായ് എന്തു ചെയ്യണമെന്നും അറിയാതെ നിയന്ത്രണ രേഖക്കുള്ളിൽ അവർ പരക്കം പോവുകയാണ്.ഈ ലോക്ക് ഡൗൺ നീണ്ടു പോയാൽ ഇന്ന് ഭക്ഷണം ലഭിക്കുന്നവർ പോലും വിശപ്പിൻ്റെ രുചി അറിയേണ്ടി വരും.
     അന്യസംസ്ഥാന തൊഴിലകളുടെ അതേ അവസ്ഥ തന്നെയാണ് പ്രവാസികളുടെയും .നാടും വീടും വിട്ട് കുടുബത്തിൻ്റെ സമ്പദ് സമൃദ്ധിക്കായി പ്രവാസിലോകം തിരഞ്ഞെടുത്ത അവർ ഇന്ന് കോവിഡിൻ്റെ വിഷചീറ്റലിൽ വെന്തുരുകുകയാണ്.അഥവാ നാട്ടിൽ എത്താൻ കഴിഞ്ഞാലും അവസ്ഥ ദയനീയം തന്നെ . നാല് ഭിത്തിക്കുള്ളിൽ കുടുംബാംഗങ്ങളുമായി യാതൊരു വിധ സമ്പർക്കവും ഇല്ലാതെ ആഴ്ചകൾ കഴിയേണ്ടി വരുന്നു.
   മരുന്നുകൾ ഇല്ലാത്ത ഈ രോഗത്തിന് ആരോഗ്യ ക്ഷേമ മന്ത്രാലയം ചില മുൻകരുതലുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ജനസമ്പർക്ക പരിപാടികൾ പരമാവധി കുറയ്ക്കുകയും ചെയ്താൽ ഒരു പരിധി വരെ ഈ വൈറസിനെ നമുക്ക് നിയന്ത്രിക്കാം. അല്ലെങ്കിലുo രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതാണ്. കൊറോണ ഭീനിയില്ലാത്ത സൂര്യോദയവും രോഗബാധയുടെ ഭീതികൾ നിഴലിക്കാത്ത രാത്രികളിലെ സുന്ദര സ്വപ്നങ്ങൾക്കുമായി ഒരു മനസ്സോടെ ഹൃദയങ്ങൾ കൊണ്ട് നമുക്ക് കൈകോർക്കാം.

ജഫ്ന മൂസാൻ
7 എ തേർളായി എ യു പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം