ഭീതിതൻ പാതയിൽ നീങ്ങുന്നു ലോകം
ഭീതിയാൽ മർത്യരോടുന്നു.....
പണമാണ് സാരമെന്നവർ ചൊന്നപ്പോൾ
പണം നിസാരമെന്ന് ലോകം....
മർത്യന്നഹങ്കാരം തടഞ്ഞുനിർത്തി
ഇവർ കോവിഡിൽ തലകുനിച്ചു....
ചെറുപ്രാണികളോടായി ജീവൻ പോരാടുന്ന
മാനുഷരെത്ര നിസാരൻ....
ഒന്നകലാം നമുക്കൊന്നിച്ചു നിൽക്കാൻ
ഭാവി തൻ പ്രതീക്ഷകൾ വീണ്ടെടുക്കാം
കൈകളകത്തി മനം കൊണ്ടൊരുമിച്ച്
പോരാടാം നാളേക്ക് വേണ്ടി....
പിന്നോട്ട് പോകാം പ്രകൃതിയിലേക്കായി...
പിന്നിലെ സൗഹൃദം വീണ്ടെടുക്കാം
പിന്നിലുള്ള സ്നേഹങ്ങൾ കൊണ്ട് മുന്നേറാം
ഇനിയുയരും പുലരികളിൽ നവലോകം ഉയർത്തിടാം.