തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയുടെ താണ്ഡവം
കൊറോണയുടെ താണ്ഡവം
ലോകമൊന്നാകെ കൊറോണ എന്ന വൈറസ് താണ്ഡവമാടുകയാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ ഗവർമെന്റും ആരോഗ്യ പ്രവർത്തകരും ജനങ്ങളും ഒരു പോലെ കഠിനമായി പരിശ്രമിക്കുകയാണ്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇതിന്റെ ഉത്ഭവം.ഈ വൈറസ് പടരുന്നതു കാരണം ആയിരക്കണക്കിനു ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ഡോക്ടർമാരും നേഴ്സുമാരും പരമാവധി ഓരോ ജീവനും രക്ഷിക്കാൻ ശ്രമിക്കുക യാണ്.അതുകൊണ്ട് നമ്മൾ പരമാവധി വീടിനു പുറത്ത് ഇറങ്ങാതിരിക്കുക.പുറത്ത് പോകേണ്ടി വന്നാൽ സോപ്പിട്ട് കൈ കഴുകിയതിനുശേഷം വീട്ടിൽ കയറുക.ചെറിയ അസുഖങ്ങൾക്കുപോലും ആശുപത്രിയിൽ പോകുന്ന സ്വഭാവം ഉപേക്ഷിക്കുക. രോഗ പ്രതിരോധ ശേഷി കിട്ടുന്ന ആഹാരങ്ങൾ ശീലമാക്കുക, വ്യായാമം ചെയ്യുക, തുടങ്ങി തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനുളള ശ്രമങ്ങൾ തുടരുകയാണ് നാം ചെയ്യേണ്ടത്.കൊറോണ വൈറസിനെ ഈ ഭൂമിയിൽ നിന്ന് തുരത്താൻ നമ്മളാൽ കഴിയും വിധമൊക്കെ നമുക്ക് ചെയ്യാം.സർക്കാർ പറയുന്നതു പോലെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.നമുക്ക് വീടിനുളളിലിരുന്ന് കൊറോണയെ ഇല്ലാതാക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം