തിരുവട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എടുത്തു ചാട്ടം നന്നല്ല
എടുത്തു ചാട്ടം നന്നല്ല
ഒരു ഗ്രാമത്തിൽ ഒരു വൃദ്ധയും രണ്ടു പെൺകുട്ടികളും താമസിച്ചിരുന്നു.വൃദ്ധ വളരെ കഠിനാധ്വാനി ആയിരുന്നു.അവർക്ക് ധാരാളം കൃഷി ഉണ്ടായിരുന്നു.പെൺകുട്ടികൾക്ക് ജോലി ചെയ്യാൻ മടിയായിരുന്നു.അവരുടെ വീട്ടിൽ ഒരു പൂവൻകോഴി ഉണ്ടായിരുന്നു.കോഴി എന്നും അതിരാവിലെ കൂവും.അത് കേൾക്കുമ്പോൾ തന്നെ മുത്തശ്ശി അവരെ എഴുന്നേൽപ്പിക്കും.വീട്ടിലെ ജോലിയൊക്കെ തീർത്ത് അവർ കൃഷി സ്ഥലത്തേക്ക് പോകും.രണ്ട് പെൺകുട്ടികൾക്കും കൂടുതൽ സമയം ഉറങ്ങാൻ പറ്റാത്തതിന്റെ ദേഷ്യം ഉണ്ടായിരുന്നു.പൂവൻകോഴി കൂവുന്നത് കൊണ്ടാണ് തങ്ങൾ ക്ക് നേരത്തെ എഴുന്നേൽക്കേണ്ടി വരുന്നതെന്ന് അവർ കരുതി.ഒരു ദിവസം അവർ രണ്ടു പേരും കൂടി ആ പൂവൻകോഴിയെ ദൂരെ യൊരു കാട്ടിൽ കൊണ്ട് പോയി ഉപേക്ഷിച്ചു.അവർ സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി.ഇനി നമുക്ക് കൂടുതൽ സമയം ഉറങ്ങാല്ലോ ,അവർ പറഞ്ഞു.രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു.രാവിലെ മുത്തശ്ശി വിളിക്കുന്നത് കേട്ട് അവർ എഴുന്നേറ്റു.നോക്കിയപ്പോൾ അതിരാവിലെഎല്ലാ ദിവസവും എഴുന്നേൽക്കുന്ന സമയം... മുത്തശ്ശി അവരോട് പറഞ്ഞു,"ഇന്ന് എന്തു പറ്റിയെന്നറിയില്ല, നമ്മുടെ പൂവൻകോഴി കൂവിയില്ലല്ലോ... നിങ്ങൾ പെട്ടെന്ന് എഴുന്നേറ്റു വീട്ടിലെ ജോലികൾ തീർക്ക്.നമുക്ക് കൃഷി സ്ഥലത്തേക്ക് പോകാം."അതും പറഞ്ഞു മുത്തശ്ശി പുറത്തേക്ക് പോയി.പെൺകുട്ടികൾക്ക് വളരെ വിഷമമായി.പൂവൻകോഴി കൂവുന്നത് കൊണ്ടല്ല തങ്ങൾക്ക് നേരത്തെ എഴുന്നേൽക്കേണ്ടി വരുന്നതെന്ന് മനസിലായ അവർക്ക് പൂവൻകോഴിയെ ഉപേക്ഷിച്ചതോർത്ത് വളരെയധികം വിഷമമായി.അവർക്ക് തങ്ങളുടെ തെറ്റ് മനസിലായി.എടുത്തു ചാടി ഒന്നും തന്നെ ചെയ്യരുതെന്ന് അവർക്ക് മനസിലായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ