തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം     
പ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് കൊറോണ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. അതായത് പ്രായം ചെന്നവർക്കും ,നവജാത ശിശുക്കൾ, ഗർഭിണികൾ ,ഹുദ്യോഹമുള്ളവർ ,ശ്വാസകോശ രോഗമുള്ളവർ എന്നിവർക്ക് പ്രതിരോധശേഷി കുറവായിരിക്കും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നമ്മൾ ശ്രമിക്കണം .അതിനായുള്ള 7 കാര്യങ്ങൾ ശ്രദ്ധിക്കണം. സമീകൃതങ്ങളടങ്ങിയ പോഷകാഹാരങ്ങൾ കഴിക്കുക.ഭക്ഷണത്തിൽ പച്ചക്കറികളും മറ്റും ഉൾപ്പെടുത്തുക: തിളപ്പിച്ചാറിയ വെള്ളം 2 ലിറ്റർ കുടിക്കുക പിന്നെ ദിവസവും വ്യായാമം ചെയ്യണം.30 മിനിട്ട് നടക്കണം, കൊറോണ കാലമായതിനാൽ റോഡുകളിലും, ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിലും നടക്കരുത്. നമ്മുടെ വീട്ട് മുറ്റത്ത് തന്നെ നടക്കാൻ ശ്രമിക്കുക. ദിവസവും ചുരുങ്ങിയത് 6 മണിക്കൂർ ഉറങ്ങുക. ലഹരി ഉപയോഗം പൂർണമായിട്ടും ഒഴിവാക്കുക.പ്രമേഹമുള്ളവരും, പ്രഷർ ഉള്ളവരും അത് നിയന്ത്രിക്കുക. ടെൻഷൻ ഒഴിവാക്കുക. കോറോണ ആയതിനാൽ നല്ലടെൻഷൻ അടിക്കുന്നതിനാൽ അതിന് വേണ്ടി യോഗയിൽ ഏർപ്പെടുകയൊ വിനോദ മാർഗ്ഗങ്ങളിൽ ഏർപ്പെടുകയൊ ചെയ്യാം. ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക ഇത് ശുചിത്വം പരിപാലിക്കുന്നതിന് അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി വൃത്തിയാക്കുന്നത് ശീലമാക്കുക. അത്യാവശ്യകാര്യങ്ങൾക്ക് പുറത്ത് പോയാൽ മൂക്കും വായും തൂവാല കൊണ്ട് കെട്ടുക. ഇതൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു പരുധി വരെ നമുക്ക് അസുഖങ്ങളിൽ നിന്നും രക്ഷപെടാം.
അനന്യ
4 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം