തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്
                        ഒരു വീട്ടിൽ ഒരു അമ്മയും,മകനും താമസിച്ചിരുന്നു.എല്ലാ ദിവസവും അമ്മ വീട്ടിലെ മാലിന്യങ്ങൾ മകന്റെ കൈയ്യിൽ കളയാൻ കൊടുത്തു വിടുമായിരുന്നു. എന്നാൽ അവ വഴിവക്കിൽ കളയുമ്പോഴെല്ലാം മകൻ ആലോചിക്കും.മാലിന്യം വഴിയിൽ ഉപേക്ഷിക്കരുതെന്നാണെല്ലോ സാർ പഠിപ്പിച്ചത്,പിന്നെ എന്താണ് അമ്മ ഇങ്ങനെ ചെയ്യുന്നത്?അവൻ അമ്മയോട് ചോദിച്ചു"അമ്മേ മാലിന്യങ്ങൾ വഴിയിൽ കളഞ്ഞാൽ അതിൽ നിന്നും രോഗങ്ങൾ ഉണ്ടാകില്ലേ" "മാലിന്യം അവിടെനിന്നും വണ്ടിയിൽ കയറ്റി കൊണ്ടുപോകും"അമ്മ പറഞ്ഞു.ലോക്ഡൗൺ വന്നപ്പോൾ മാലിന്യം എടുക്കാൻ വണ്ടി വരാതെയായി .മാലിന്യങ്ങൾ കുന്നുകൂടി.ദുർഗന്ധം കൊണ്ട് അവനും ,അമ്മക്കും അയൽക്കാർക്കും ആർക്കും വീട്ടിലിരിക്കാൻ കഴിയാതെയായി.അവൻ അമ്മയോട് പറഞ്ഞു "നമ്മൾ കൂടി കാരണമല്ലേ എല്ലാവർക്കും ഈ വിഷമം ഉണ്ടായത്".അമ്മയ്ക്ക് തെറ്റ് മനസ്സിലായി.അമ്മയും,അവനും അയൽക്കാരും എല്ലാം കൂടി മാലിന്യം കുഴി വെട്ടിമൂടി.ഇനി ഒരിക്കലും മാലിന്യം വഴിയരികിൽ വലിച്ചെറിയില്ലെന്ന് അവർ തീരുമാനിച്ചു.  
ഭാനുപ്രിയ.ജെ.എസ്
1 A ഗവ.എൽ.പി.എസ്,കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ