തന്നട എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ അരയത്ത് കുഞ്ഞനന്തൻ നമ്പ്യാർ ഇന്നത്തെ വിദ്യാലയത്തിന് സമീപം കളപ്പുരയായി ഉപയോഗിച്ചിരുന്ന ഒരു ഷെഡ്ഡിൽ കുറച്ചു കുട്ടികളെ അക്ഷരം പഠിപ്പിക്കുവാൻ ആരംഭിച്ചു. ക്രമേണ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയും സൗകര്യപ്രദമായ സ്ഥലത്ത് താൽക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു.1928ൽ ഇന്ന് കാണുന്ന കെട്ടിടം പണിയുകയും സർക്കാർ സ്കൂളിന് വാർഷിക ഗ്രാന്റ് അനുവദിക്കുകയും ചെയ്തു.തുടക്കത്തിൽ തന്നട ഹിന്ദു ബോയ്സ് എൽ.പി സ്കൂൾ എന്നായിരുന്നു പേര്.അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നാലാം തരം വരെയാണുള്ളത്.1981 മുതൽ അറബിഭാഷാ പഠനം ആരംഭിച്ചു.സ്കൂളിന്റെ ആദ്യകാല മാനേജർ ശ്രീ.അരയത്ത് കുഞ്ഞനന്തൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ.രാജേഷ് കുമാർ.കെ ആണ്.

ReplyForward
"https://schoolwiki.in/index.php?title=തന്നട_എൽ_പി_സ്കൂൾ/ചരിത്രം&oldid=1273143" എന്ന താളിൽനിന്ന് ശേഖരിച്ചത്