തഖ്വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/സയൻസ് ക്ലബ്ബ്-17
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രധാന പ്രവർത്തനങ്ങൾ :
- ശാസ്ത്രപ്രധാനമുള്ള ദിനങ്ങളുടെ ആചരണം
- ബോധവത്കരണ ക്ലാസ്സുകൾ ,റാലികൾ ,മത്സരങ്ങൾ.
ഭരണസമിതി കൺവീനർ - വിനിത കെ എൻ ഭരണസമിതി അംഗങ്ങൾ - മുഹമ്മദ് അസ്ലം തങ്ങൾ മുഹമ്മദ് സഹദ് ഫാരിഷ മുഹമ്മദ് ഇഷാൽ ഷമീം സന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016-17 അധ്യയന വർഷത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ .
- ജൂൺ 15 പരിസ്ഥിതി ദിനം . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാ മത്സരം നടന്നു. സമ്മാനർഹമായ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
- ജൂൺ 26 - പുകയില വിരുദ്ധ ദിനം
ലഹരി വർജ്ജിക്കുക , ജീവൻ സംരക്ഷിക്കുക എന്നിങ്ങനെ ആഹ്വാനം ചെയ്തുകൊണ്ട് അമ്പതോളം കുട്ടികൾ പങ്കെടുത്ത സൈക്കിൾ റാലി ഉണ്ടായി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പുകയില നിരോധിത കേരളം എന്ന വിഷയത്തിൽ സെമിനാർ നടന്നു.
- സെപ്റ്റംബർ 8 - നേത്രദാന ദിനം.
നേത്ര ദാനം മഹാദാനം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടന്നു. പത്താം ക്ലാസ്സിലെ ഷിഹാന എന്ന വിദ്യാർത്ഥിനിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കൂടാതെ റയ്യാൻ ഐ കെയർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റുകൾ പങ്കെടുത്ത നേത്രദാന ക്യാമ്പ് നടന്നു.
- സെപ്റ്റംബർ 16- ഓസോൺ ദിനം .
ഈ വർഷത്തെ ഓസോൺ ദിനാചരണം വിപുലമായാണ് ആഘോഷിച്ചത്. എൽപി , യുപി . ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് , പോസ്റ്റർ രചന ,കാർട്ടൂൺ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽപി വിഭാഗത്തിൽ അൽഫിയ , യു പി വിഭാഗത്തിൽ സിനാൻ , ഹൈസ്കൂൾ വിഭാഗത്തിൽ അർഷാന എന്നിവർ സമ്മാനർഹരായി.
- ഒക്ടോബർ 1 - രക്തദാന ദിനം .
രക്ത ദാന ദിനത്തോടനുബന്ധിച്ച് രക്തദാനത്തിന്റെ ആവശ്യകതയെയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈസ് പ്രിൻസിപ്പാൾ ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
- നവംബർ 7 – സി വി രാമൻ ദിനം.
സി വി രാമൻ ദിനത്തോടനുബന്ധിച്ച് ഭൗതികശാസ്ത്രത്തിൽ സി വി രാമന്റെ സംഭാവനകൾ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി.പ്രസംഗ മത്സരം മികച്ച നിലവാരം ഉള്ളതായിരുന്നു.
- ഡിസംബർ 1-- എയ്ഡ്സ് ദിനം
പ്രിൻസിപ്പാളിന്റെ എയ്ഡ്സ് ദിന സന്ദേശത്തോടുകൂടി എയ്ഡ്സ് ദിനത്തിനു തുടക്കം കുറിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് റാലി നടന്നു. ചുവന്ന റിബ്ബണണിഞ്ഞ് എയ്ഡ്സ് ദിന സന്ദേശമുണർത്തിയ റാലി വളരെ മനോഹരമായിരുന്നു. തുടർന്ന് തടയാം ഈ മഹാവിപത്തിനെ എന്ന വിഷയത്തിൽ പോസ്റ്റർ രചനാമത്സരം നടന്നു.മികച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
- ഫെബ്റുവരി 4 - ലോക കാൻസർ ദിനം.
കാൻസർ ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയറിന്റെ ഒരു ബോധവത്കരണ ക്ലാസ്സ് നടത്തി. കാൻസർ രോഗികൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച തുക അവർക്ക് കൈമാറി.