എത്ര മനോഹരമീ പൂക്കൾ
നിലാവിലും രാജ്ഞിയായവർ ആർക്കുമസൂയ തോന്നും സൗന്ദര്യം,
നിറഞ്ഞു നിൽക്കുമമ്മ തൻ സ്നേഹം
മയിൽ പീലിപോൽ വിടർന്ന് നിൽക്കും ഇതളുകൾ,
പ്രഭാതത്തിൽ ചെറു പുഞ്ചിരിയോടെ മുറ്റത്ത് നിറഞ്ഞ് നിൽക്കുമ്പോൾ, അതു കണ്ട മനുഷ്യ മനസ്സിൽ നന്മതൻ വാതിൽ തെളിയുന്നു,
ആ പൂവിനെ അതിശയത്തിൽ നോക്കിനിൽക്കെ , പൂമ്പാറ്റൾ വന്നു തേൻനുകർന്നു,
കിളികൾ ആകാശത്തുനിന്നും പാട്ടുകൾ പാടി തന്റെ മുറ്റത്തു ഈ കാഴ്ചകൾ കാണാൻ എത്തി,
എത്ര അതിശയമീ കാഴ്ചകൾ,
അത്ര മനോഹരം ഈ പൂക്കൾ.