ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കൊലയാളി

കൊറോണ എന്ന കൊലയാളി കൊറോണ ലോകമൊട്ടാകെ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തു അതിനെതിരെ പോരാടുകയാണ് നാമോരോരുത്തരും . പറഞ്ഞു വന്നാൽ ഒരു യുദ്ധം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഒരു മഹായുദ്ധം. കൊറോണ എന്ന ചെറു ജീവിയാണ് പോരാളി. എതിരാളികൾ ലോക രാജ്യങ്ങളും. കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ചൈന, അമേരിക്ക, ജപ്പാൻ, ഇറ്റലി,ഒടുവിൽ ഇന്ത്യ വരെ എത്തി നിക്കുവാണ്.അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിൽ മരിക്കുന്നവരുടെ എണ്ണം പോലും തിട്ടപ്പെടുത്താനാവുന്നില്ല. ലോകരാജ്യങ്ങളായി ചമഞ്ഞ അമേരിക്കയും ചൈനയും എല്ലാം കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ മുട്ട് മടക്കിയിരിക്കുന്നു. പരിസ്ഥിതി ശുചിത്വം തന്നെയാണ് കൊറോണയെ പ്രതിരോധിക്കാനായി പാലിക്കേണ്ട ഒന്നാമത്തെ കാര്യം. കേരളത്തെ സമ്പന്ധിച്ചു നല്ലൊരു ആരോഗ്യ സുരക്ഷാ സേന നമുക്കുണ്ട്. അത് പ്രവർത്തിപ്പിക്കാനായി നല്ലൊരു ഭരണ കൂടവും നമുക്കുണ്ട്. പരിസ്ഥിതി ശുചിത്വം നമ്മുടെ ഈ അവസ്ഥക്കു അനിവാര്യമാണ്. രോഗം ബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. പ്രധാനമായും വായിലൂടെയും കയ്കളിലൂടെയും. രോഗി ഉപയോഗിച്ചിരുന്ന മാസ്‌കോ മറ്റു വസ്തുക്കളിലോ രോഗാണു ഉണ്ടായിരിക്കും. കോവിഡ് 19എന്ന ഈ വൈറസിന് ഒരു വസ്തുവിൽ ഏകദേശം 14മണിക്കൂർ വരെ മരിക്കാതെ അല്ലെങ്കിൽ നിർജീവമാകാതെ നിൽക്കാനുള്ള കഴിവുണ്ട്. വൈറസ് ബാധിതർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ വഴിയിലോ മറ്റിടങ്ങളിലോ ആയാൽ അവിടെ വൈറസ് നിലനിൽക്കാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ പരിസരം നമ്മൾ വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. രോഗമില്ലാത്തവർ ആണെങ്കിൽ പോലും ഇപ്പോൾ ഉപയോഗിക്കുന്ന മാസ്ക് മറ്റു പ്രതിരോധ വസ്തുക്കൾ വഴിയിൽ വലിച്ചെറിയാതെ സൂക്ഷിക്കുക. അവയെല്ലാം തന്നെ മൂടി ഉള്ള വെസ്റ്റ് ബാസ്കറ്റിൽ കളയുക. രോഗ ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ബ്രോങ്കിയറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇപ്പോൾ ലോകത്തു കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപ്പം വ്യത്യാസമുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസാണ്. രോഗപ്രതിരോധത്തിന് സാധാരണ ഉപയോഗിച്ചു വരുന്നത് ഫ്ലാറ്റൻ ദ കർവ് എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ആഗോള ആരോഗ്യ സംഘടനകൾ അണു ബാധയ്ക്കുള്ള സാധ്യത കുറക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രസിദ്ധീകരിച്ചു. മറ്റു കൊറോണ വൈറസുകൾക്കായി പ്രസിദ്ധീകരിച്ച ശുപാർശകൾക്ക് സമാനമാണ് ഈ ശുപാർശകൾ.

വീട്ടിൽ തന്നെ താമസിക്കുക
യാത്രകളും പരിപാടികളും മാറ്റി വക്കുക.
പൊതു പരിപാടികൾ മാറ്റി വക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ചു 20സെക്കന്റ്‌ കയ്യ് കഴുകുക.
കഴുകാത്ത കയ് കൊണ്ട് മൂക്ക് , വാ, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്.
നല്ല ശ്വസന ശുചിത്വം പാലിക്കുക.
നല്ലൊരു സർക്കാരും ചങ്കുറപ്പുള്ള പോലീസുകാരും കണ്ണിമയ്ക്കാതെ സ്വന്തം ജീവൻ പണയം വച്ചു നമ്മളെ ശുശ്രുഷിക്കുന്ന ആരോഗ്യ പ്രവർത്തകരും ഉള്ളപ്പോൾ നമ്മൾ പേടിക്കേണ്ട. അവര് കൂടെയുണ്ട്. അവരുടെ ശുപാർശകളും മറ്റും അനുസരിക്കാം.കൈ കോർക്കം നമുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി ഒരു ജനതയ്ക്കു വേണ്ടി... പ്രാർത്ഥിക്കാം നല്ലൊരു നാളേക്ക്.... പ്രതീക്ഷിക്കാം രോഗ മുക്ത കേരളത്തിനായി, ലോകത്തിനായി..... ലോക സമസ്ത സുഖിനോ ഭവന്തു :
അനഘ . എസ്.എസ്
10 A ഡോ. എ. എം . എം. ആർ. എച്ച്. എസ്. എസ് കട്ടേല , തിരുവനതപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം