ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/തേങ്ങലിനൊടുവിൽ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
തേങ്ങലിനൊടുവിൽ കേരളം

ഇന്ന് ഈ ലോകം കൊറോണ എന്ന രോഗത്തിന്റെ പ്രതിസന്ധിയിലാണ്.കോറോണയെ നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ല, ജാഗ്രതയാണ് വേണ്ടത്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. പനി, ശ്വാസ തടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇതു ന്യുമോണിയയിലേക്ക് നയിക്കും. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവ രായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കയ്കളും മറ്റും സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്കു മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല, എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ നിൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. കൊറോണ എന്ന ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവയ്‌പോ വാക്സിനുകളോ ഒന്നും തന്നെ കണ്ടെത്തിയില്ല, എന്നതിനാൽ രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് പ്രതിവിധി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഏറ്റവും ആവശ്യം വ്യക്തമായ മുൻകരുതലുകൾ ആണ്. കൃത്യമായ മുൻകരുതലുകൾ പിന്തുടരുകയാണെങ്കിൽ എളുപ്പത്തിൽ ഇതിനെ പ്രതിരോധിക്കാൻ കഴിയും. രോഗ ബാധിതരുമായിട്ടുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിനായി ചെയ്യേണ്ട കാര്യം.കൂടാതെ കുറച്ചു നാളത്തേക്ക് പുറം സമ്പർക്കങ്ങൾ ഒഴിവാക്കുക. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ടു ആവശ്യമുള്ള നടപടികൾ സ്വീകരിക്കുക. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. 2022 ആകുമ്പോഴേ കോറോണയ്ക്കെതിരെ ഉള്ള വാക്സിൻ കണ്ടു പിടിക്കു എന്ന മുന്നറിയിപ്പ് ഉള്ളതിനാലും മറ്റുള്ള പകർച്ചവ്യാധികൾക്കു പകരമായുള്ള മരുന്ന് മാത്രം ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനാലും വാക്സിൻ കണ്ടുപിടിക്കും വരേയ്ക്കും സാമൂഹിക അകലം, വ്യക്‌തി ശുചിത്വം ഇവ പാലിച്ചുകൊണ്ടും നമ്മുടെ സമൂഹത്തിനെ ഈ മഹാവ്യാധിയിൽ നിന്നും രക്ഷനേടാമെന്ന ശുഭ പ്രതീക്ഷയോടെ ഇന്ന് നമ്മടെ കേരളം... ലോക സമസ്ത സുഖിനോ ഭവന്തു ഈ മന്ത്രം ലോകത്തിനൊരു പാഠമാകട്ടെ.....

നവ്യ ബൈജു. എസ്
10 B ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം