ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കാേവിഡൻ

Schoolwiki സംരംഭത്തിൽ നിന്ന്
കാേവിഡൻ

എൻെറ ക്ഷമ കെട്ടിരിക്കുന്നു,‍‍ഞാൻ ഈ ടി വി യിലെ വാർത്തകൾ കണ്ട് പേടിച്ചിരിക്കയാണ്.എൻെറ ഭീതിക്ക് കാരണം,അങ്ങ് ചൈനയിൽ നിന്ന് തൃശ്ശൂർ വഴി നാട്ടിലാകെ പടർന്ന "കോവിഡനെന്ന"കാെറാേണയാണ്.മാസ്ക് ധരിച്ച് റേഷൻ കടയിൽ സൗജന്യമായി കാെടുക്കുന്ന അരി വാങ്ങാൻ പാേയ അമ്മ വന്നയുടനെ കൈ കഴുകി,എന്നിട്ട് പിറുപിറുത്തു കാെണ്ട് അകത്ത് കയറി. "ഈ റേഷനരി വച്ച് എത്ര ദിവസം കഴിയും”ഉണ്ടായിരുന്ന തയ്യൽ ജാേലി നിലച്ചിരിക്കുകയാണ്.മറെറല്ലാ മേഖലയിലുള്ളവർക്കും സർക്കാർ സഹായം വാഗ്ദാനം ചെയ്തപ്പാേൾ ,തയ്യൽക്കാരുടെ കാര്യം മറന്നാേ? ‍ഞാനിപ്പാേൾ വല്ലാതെ ആഗ്രഹിക്കുന്നു സ്കൂൾ തുറന്നെങ്കിൽ എന്ന്.വീടിന് പുറത്തിറങ്ങാൻ അനുവാദമില്ല.താമസിക്കുന്നത് വാടകവീട്ടിലാണെങ്കിലിം നല്ലസൗകര്യമുള്ള വീടാണ് ഇവിടെ ഗേററും മതിലുമാെക്കെയുണ്ടെങ്കിലും, പുറത്തിറങ്ങാൻ അനുവാദമില്ല.വീടിൻെറ രണ്ടുവശത്തുമുള്ള വാതിലുകൾ അടച്ചിട്ടിരിക്കുകയാണ് അമ്മയ്ക്ക് കാെറാേണ പേടി!അല്ലാതയെന്ത്.പുറത്ത് നൂറ് മീററർ മാറി മെയിൻ റാേഡും,അവിടന്ന് അൻപത് മീററർ മാറി ഈ ഗ്രാമത്തിൻടെ ജംഗ്ഷനുമാണ്.പക്ഷേ, തിരക്കേറിയ സ്ഥലമായിരുന്നെന്ന് ഇപ്പാേൾ താേന്നുകയേയില്ല. ഞാൻ ജനാലയിൽകൂടി പുറത്തേയ്ക്ക് നാേക്കി,ഒരാളെപ്പാേലും കാണുന്നില്ല,എങ്ങും നിശബ്ദതയാണ്. അമ്മ വീണ്ടും പിറുപിറുക്കുന്നു. രണ്ടാഴ്ചയായി ഇവിടയാെന്നും ഒരു കുഴപ്പവുമില്ല,ഭാഗ്യം!പക്ഷേ നാളയെന്താകുമെന്ന് പറയാനാവില്ല. വൈറസല്ലേ!‍ഞാൻ വീണ്ടും സ്കൂളിൽ നിന്നും ഹൃദ്യസ്ഥമാക്കിയ ഹാൻറി ക്രാഫ്ടിൻെറ മിനുക്ക് പണിയിലേയ്ക് മുഖം താഴ്ത്തി.

കൃഷ്ണജ സതീഷ് കുമാർ
6 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ