കലികാലതാണ്ടവം അലയടിക്കുന്നൊരാ
സാഗരതീരത്തു നമ്മൾ
നിലക്കുന്ന ശ്വാസത്തിന്നായുസിനായി
യുദ്ധമെങ്ങും ഉയർന്നുപൊങ്ങുന്നു
ചാകരപോൽ രോഗ ബാധിതർ കൂടുമീ
ലോകത്തു കണ്ണൊന്നടക്കാൻ
ആവില്ലിനി മാരി ക്കൊന്നിടും ലോകരെ
കാട്ടുതീ എന്നപോൽ വേഗം
എങ്ങുപോയ് ആയിരം ചേരും കല്യാണങ്ങൾ
പേടിച്ചു മാറിയൊളി ച്ചൊ?
ജാതിമത പേരിൽ ചോരചീന്തും
മതകാവൽക്കർ കാട്ടിലൊളിച്ചോ?
അറിയാം നമുക്കിന്നി ജീവൻ പിരിഞ്ഞിടും
നേരം അടുത്ത് തന്നെന്ന്
അതിജീവിച്ചവർ നമ്മൾ ഇതിലും കടുത്തയാ
നിപ്പയെ പ്രളയഭാരത്തെ
ചെയ്തിടാം യുദ്ധം അകറ്റിടാം അഭിമന്യു
തൻ മുറിച്ചക്രം കൊണ്ടെങ്കിലും
പൊരുതിടാം ദുഷ്ട ജന്മത്തിനെതിരെ
വാർത്തിടാം പുതിയൊരു ലോകത്തെ......