പരിസ്ഥിതി

നമ്മളും നമുക്ക് ചുറ്റുമുള്ള സസ്യജാലങ്ങളും ജന്തുജീവികളും അ ജീവിയ ഘടകങ്ങളും വസിക്കുന്ന ഈ ചുറ്റുപാടിനെയാണ് ഞാൻ പരിസ്ഥിതി എന്ന് മനസിലാക്കിയത്. നമ്മുടെ ഭൂമി എത്ര മനോഹരമാണ് പരിസ്ഥിതിയിലെ ഓരോ ഘടകങ്ങളും പരസ്പരം ആശ്രയിക്കുകയും അവയുടെ നിലനിൽപ്പിനായി പരസ്പരം ഒരു ദൃഢമായ ബന്ധത്തെ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വനങ്ങൾ ,ജലം ,മഴക്കാടുകൾ, നിത്യഹരിതവനങ്ങൾ, സമുദ്രം, സമുദതീരം, വായു. തുടങ്ങിയവ നിലനിർത്തുന്നതിലൂടെ സ്വാഭാവികമായി മലിനമാകാതെ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുന്നു. വനങ്ങൾ പരിസ്ഥിതിയുമായി ഏറെ അടുത്തു നിൽക്കുന്നു. നിത്യഹരിതവനങ്ങൾ, മഴക്കാടുകൾ എന്നിവയുടെ സംരക്ഷണം വംശനാശം നേരിടുന്ന ജീവികളെയും നിരവധി ജീവജാലങ്ങളെയും ധാരാളം മരങ്ങളുടെ സ്പീഷിയുകളെയും നില നിർത്തുക വഴി പരിസ്ഥിതിയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥ സാധ്യമാക്കുന്നു ഇന്ത്യയുടെ വന നയം വ്യക്തമാക്കുന്നത്, വനങ്ങൾ ,ജലാശയം, നദികൾ, വന്യ ജീവികൾ എന്നിവയെ സംരക്ഷിക്കേണ്ട ന് ഒരു ഇന്ത്യൻ പൗരൻ്റെ കടമായാണ് എന്നാണ് . കേരളത്തിലെ സൈലൻ്റ് വാലി നിത്യഹരിതവനമാണ് ജൈവ വൈവിധ്യത്തിലെ കലവറകളായ മഴക്കാടുകളും നിത്യഹരിതവനങ്ങളും നശിപ്പിക്കാതെ നിലനിർത്തണം .കാരണം ഇവയുടെ നാശത്തിൽ നിന്നും പൂർവ്വസ്ഥിതിയിലാക്കുക എന്നത് വിദൂരമായ ഒരു സ്വപ്നം മാത്രമാകം' എക്കോ ടൂറിസം, വനം കൃഷി ,കാർബൺ പാത തുടങ്ങിയവ ആഗോള താപനം വായു മലിനീകരണം തുടങ്ങിയവയെ നീക്കി പരിസ്ഥിതി സംരക്ഷക ഭിത്തിയായി നിലനിൽക്കുകയും ചെയ്യും ജലസംരക്ഷണത്തിലൂടെ പരിസ്ഥിതിയിലെ അംസംഖ്യം ജീവജാലങ്ങളുടെ നിലനിൽപ്പിന് കാരണമാകുന്നു .വ്യവസായിക ശാലകളിൽ നിന്നും പുറത്തു വരുന്ന ജലത്തിൽ നിന്നു രാസവസ്തുക്കളെ നീക്കം ചെയ്ത് അവ പുറത്തു വിട്ടാൽ നദികൾ മലിനമാകുന്നത് തടയാൻ കഴിയും. ശാസ്ത്രീയമാർഗ്ഗങ്ങളിലൂടെയുള്ള അഴുക്ക ചാലുകളുടെ നിർമ്മാണം അഴുക്ക വെള്ളം കെട്ടിയിടക്കുന്നത് തടയാനാകും കൊതുകകളുടെ വളർച്ചയെ തടയിടാനും പറ്റും ജനവാസമേറിയ സ്ഥലങ്ങളിൽ ശാസ്ത്രീയമായ സെപ്റ്റിടാങ്കളുടെ നിർമ്മാണം ശുദ്ധജല ? പറ്റും' അന്തരീക്ഷത്തിലും ഭൂഗർഭത്തിലും നടത്തുന്ന ആണവ പരീക്ഷണങ്ങൾ, ഇലക്ട്രോണിക്സ് വേസ്റ്റുകൾ പ്ലാസ്റ്റിക് ' തുടങ്ങിയ പരിസ്ഥിതിയെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന അവസ്ഥയെ ഇല്ലാതാക്കാൻ ശ്രമിക്കണം ആരോഗ്യമുള്ള വാസസ്ഥലം നമുക്ക് മാത്രമല്ല ഭാവി തലമുറക്കും അവകാശപ്പെട്ടതാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക ആഗോള താപനം വായു മലിനീകരണം തുടങ്ങിയവ തടയാനായി റോഡരികിലും റെയിൽവേ പാതകൾക്കിരുവശങ്ങളിലും സ്ഥാപനങ്ങളുടെ പരിസരത്തും മരങ്ങൾ നടുക ' വിശ്രമത്തിനായി റോഡരികിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്ന ചെറു പാർക്കുകൾ തയ്യാറാക്കുക ' കാർബൺ വിമുക്ത പാത നിർമ്മിക്കുക - തുടങ്ങിയവയിയുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. ക്ലബുകൾക്കു രൂപം നൽകി ഓരോ കുട്ടിയും പരിസ്ഥിതിയുടെ നാശത്തിലേക്ക് നയിക്കുന്ന വസ്തുതകളെ കണ്ടെത്തി അവയെ കുറിച്ച് ശാസ്ത്രീയമായ രീതിയിൽ പരിഹാരങ്ങൾ കണ്ടെത്തി പൊതു ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞാൽ എന്നെപ്പോലെ ഓരോ വ്യക്തിയും പരിസ്ഥിതി / നശീകരണത്തിനു പകരം സംരക്ഷണത്തിനായി നിലകൊള്ളും.

ആർദ്ര ലക്ഷ്മി പി.ബി
6 D സെൻറ്‌ ഡോൺ ബോസ്കോ ജി എച് എസ്‌ കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം