ഒരു രാവു പുലരുമ്പോൾ ലോകവും
ഇരയായ് കൊറോണയാം അസുരന്
മുമ്പിലായ് ലോകമെൻങ്ങും പിടിച്ചുലച്ച
അസുരരോഗമികൊറോ ണ
മനുഷ്യ ജീവിതം തിന്നുതീർക്കുവാനായി
വന്നിതാ മുന്നേറണം മറികടക്കണം
ഈ മഹാമാരിയെ വയറസിൽ
നിന്നൊരു മോചനം വേണ്ടേ കൊറോണയെ
തുരത്തുവാൻ മാസ്‌ക്കുകൾ ധരിച്ചിടുക
കൈ കഴുകി കരുതലോടെ നിന്നിടു
അകലുവാൻ കഴിയണം വീടിനുള്ളിൽ
ആകണം കൊറോണ എന്ന ഭീകരന്റെ
അന്ത്യകാലമെത്തുവാൻ
ആ ഭാഗ്യം ഉള്ള നമ്മളും കൊറോണ മുക്ത ദേശവും
അതിന് വേണ്ടി ഇപ്പോഴേ വീടിനുള്ളിൽ
ആകണം കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ
വരെ വേഗമോടെ കരുതലോടെ
തുരത്തണം തുരത്തണം മഹാമാരിയെ....