ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/കൊവിഡിന്റെ അന്ത്യം
കൊവിഡിന്റെ അന്ത്യം
ലോകത്തെയാകെ ഭീതിപ്പെടുത്തുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഇന്ന് കൊറോണ വൈറസ് (കോവിഡ് 19)എന്ന മഹാമാരി. നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഈ രോഗം ബാധിക്കാത്തതായി ഒരു പ്രദേശവും ഇല്ലായെന്ന് വേണം പറയാൻ... എല്ലായിടങ്ങളിലും കൊവിഡിനെ തുരത്താനുള്ള കഠിന പ്രയത്നത്തിലാണ് എന്ന് നമുക്കറിയാം.... ഇന്ത്യയിൽ ഈ മഹാമാരി കൂടുതലായി ബാധിച്ചത് മഹാരാഷ്ട്രയിലാണ്.... കൊവിഡിനെ വരുതിയിലാക്കാൻ നമുക്ക് വേണ്ടത് ഭയമല്ല അതിജാഗ്രതയാണ്.ഇതിനായി നമുക്ക് ഭരണകൂടവും ആരോഗ്യ പ്രവർത്തകരും പോലീസും നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കാം.... സാമൂഹിക അകലം പാലിക്കാം...അതുവഴി ഈ രോഗവ്യാപനത്തിന്റെ കണ്ണി മുറിച്ച് മാറ്റാം.... അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കാം അതൊടൊപ്പം ഒരാൾ ഉപയോഗിച്ച മാസ്ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്താം.കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാം.... ഒന്നിക്കാം നമുക്ക് ഒരുമയോടെ ഈ മഹാമാരിയുടെ അന്ത്യത്തിന്നായി..... നാളെയുടെ നല്ലൊരു ലോകത്തിനുവേണ്ടി... അതെ നാം ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യും.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം