ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/അക്ഷര മരം പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, കാരണം പരിസ്ഥിതി സംരക്ഷിച്ചില്ലെങ്കിൽ അത് പിന്നീട് വലിയ ദുരന്തങ്ങൾക്ക് വഴി മാറും.കുന്നിടിക്കുന്നത് മഴക്കാലത്ത് വൻ ഉൾപൊട്ടലുകളായി തീരുമെന്നതിൽ തർക്കമില്ല. വയൽ നികത്തി കെട്ടിടം പണിയുകയാണെങ്കിൽ മഴക്കാലത്ത് മഴവെള്ളത്തിന് താഴ്ന്ന് ഇറങ്ങാനുള്ള സാധ്യത നഷ്ടപ്പെടും.വയലിലെ ചെളി ഇഷ്ടിക നിർമ്മാണത്തിന് ഉപയോഗിക്കുകയോ വയലിലെ ചെളി നീക്കി മണൽ കുഴിച്ചെടുക്കുകയോ ചെയ്യരുത്. ഇഷ്ടിക നിർമ്മാണത്തിന് വയലിലെ ചെളി ഉപയോഗിക്കുന്നതിന് പകരം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ,കളിമൺ ഫാക്ടറികിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് ഇഷ്ടിക നിർമ്മാണം നടത്തുക. പുഴകളിലെയും വയലുകളിലും മണലിന് പകരം ക്വാറികളിലെ പാറ പൊടി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. കുന്നിൻ ചരിവുകളിലെ മരങ്ങൾ മുറിച്ച് നീക്കരുത്. കുന്നിൻ ചരിവുകളിൽ നിൽക്കുന്ന മരങ്ങളാണ് കുന്നിടിയാതെയും മണ്ണൊലിപ്പ് തടയാമൊക്കെയായി നിലകൊള്ളുന്നത്.... മരങ്ങളെയും നാം സംരക്ഷിക്കണം ഉറുമ്പ്, ചിതൽ,പക്ഷികൾ,അണ്ണാൻ പോലുള്ള ഒരുപാട് ജീവികളുടെ ആവാസ കേന്ദ്രങ്ങൾ കൂടിയാണ് മരങ്ങൾ...മരങ്ങളിലെ കായ്കൾ ഭക്ഷിക്കുന്നതും ആശ്രയിക്കുന്നതുമായ മനുഷ്യനുൾപ്പെടെയുള്ള മറ്റ് ജീവികൾക്കും മരം മുറിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് നമുക്കറിയാം..... പുഴകളിലെയും കിണറുകളിലെയും ജലം നാം മലിനമാക്കരുത്. പുഴയിലെ മണൽ വാരുന്നതും ഒഴിവാക്കാം.... ഭൂമിയെ ഒരു പുതപ്പ് പോലെ പുതഞ്ഞ് സംരക്ഷിക്കുന്ന വായു മണ്ഡലത്തിനും ഓസോൺ പാളിക്കുമെല്ലാം മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ ഭീക്ഷണിയാവുന്നുണ്ട്.... ഓസോൺ പാളിയാണ് സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത്. മനുഷ്യന്റെ അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും കത്തിക്കലും ഫാക്ടറികൾ,എയർ കണ്ടീഷനറുകൾ (എ.സി) റഫ്രിജറേറ്ററുകൾ എന്നിവയിൽ നിന്നുള്ള ക്ലോറോ ഫ്ളൂറോ കാർബണുകൾ (സി.എഫ്.സി) എന്നിവ ഓസോൺ പാളിക്ക് ഗുരുതരമായ നാശത്തിന് കാരണമാകുന്നുണ്ട്... കൂടാതെ ഓസോൺ പാളിയെ ഭേദിച്ച് പുറത്ത് വരുന്ന അൾട്രാവയലറ്റ് രശ്മി മനുഷ്യരും മറ്റ് ജീവജാലങ്ങളും ശ്വസിച്ച് കഴിഞ്ഞാൽ പല വിധത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.... നമ്മുടെ പ്രാണവായുവിനെയും സസ്യങ്ങൾക്കവശ്യമായ കാർബൺ ഡൈ ഓക്സെഡിനെയും കൂടാതെ മറ്റ് വാതകങ്ങളും ഉൾകൊള്ളുകയും മഴ💦, മഞ്ഞ് ❄️തുടങ്ങിയ പ്രകൃതിയുടെ വരദാനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന വായു നമ്മൾ ഒരിക്കലും നശിപ്പിക്കരുത്.അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും പ്രകൃതിയെ ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് മണ്ണിൽ അലിയുന്നില്ല;ഇത് കാലങ്ങളോളം മണ്ണിൽ അലിയാതെ കിടക്കുമ്പോൾ മഴവെള്ളത്തിന് ഭൂമിയിലേക്ക് താഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് നമുക്കും നമ്മുടെ പ്രകൃതിക്കും ദോഷമേ ചെയ്യുന്നുള്ളൂ..... അതു കൊണ്ടുതന്നെ പ്ലാസ്റ്റിക്ക് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്... പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കാം... പുറത്തേക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തുണി സഞ്ചികൾ കൈയ്യിൽ കരുതാം.... പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതി സംരക്ഷണം നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ് നല്ല നാളെയ്ക്കായി, നന്ദി...

അഞ്ജന കെ.കെ
Vl A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം