ഡി. എ. എം. യു. പി. എസ്. എടക്കോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനം പതിവുപോൽ ഏറെ സന്തോഷത്തോടെയാണ് ഞാൻ അന്നും സ്കുൂളിൽ പോയത് . സ്കൂളിൽ വാർഷിക പരീക്ഷ അടുക്കുന്നതിൽ ക്ളാസുകൾ ധൃതിയിൽ പോകുന്നു, അയലത്തെ മീനു കഴിഞ്ഞ ദിവസം ഒരു നല്ല ചുരിദാർ ഇട്ടിരുന്നു. എനിക്ക് കൊതിയായി കണ്ടപ്പോൾ, അമ്മയോട് ചുരിദാറിനെക്കുറിച്ചുവർണ്ണിച്ചപ്പോഴേ അമ്മയ്ക്ക് എന്റെ രോഗം പിടികിട്ടി. അടുത്തമാസം ഉത്സവകച്ചവടം തുടങ്ങുമല്ലോ മോളെ അപ്പോ അതിനെക്കാൾ ഭംഗിയുള്ള ഉടുപ്പ് നിനക്ക് അമ്മ വാങ്ങിത്തരാം. അതേ അമ്മയ്ക്ക് പ്രശസ്തമായ ക്ഷേത്രത്തിനടുത്ത് ചെറിയ കച്ചവടമാണ്. ഉത്സവമായാൽ അമ്മയ്ക്ക് ചാകരയാണ്. ആ സമയത്ത് കിട്ടുന്ന കാശിൽ നിന്നാണ് അമ്മ നമുക്ക് വേണ്ടത് വാങ്ങിത്തരുന്നതും ലോൺ അടയ്ക്കുന്നതും എല്ലാം . അല്ലാതെ ദിവസം കിട്ടുന്നത് പട്ടിണിയില്ലാതെ പോകാനെ ഉള്ളൂ. ഉച്ചയോട് കൂടി ടീച്ചർ ക്ളാസിൽ വന്ന് നാളെ മുതൽ ആരും വരണ്ടാ വീട്ടിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞപ്പോൾ എനിക്കത്രയ്ക്ക് ഒന്നും തോന്നിയില്ല. നല്ലകാര്യം ഉത്സവം അടുത്തുവരുന്നു അമ്മയെ സഹായിക്കാം. പിന്നെ പരീക്ഷയും എഴുതണ്ടല്ലോ സന്തോഷമാണ് ശരിക്കും തോന്നിയത്. വാർത്തകൾ ഒന്നും വേണ്ടവിധത്തിൽ എന്നെ ബാധിച്ചില്ല. ഞാൻ വീട്ടിൽ ചെന്നപ്പോഴേയ്ക്കൂം അമ്മ കടയിൽ പോയിരുന്നു. ഞാനും അനുജത്തിയും കൂടി നന്നായ് കളിച്ചു. ഇനി അമ്മ പഠിക്കാൻ പറയി്ല്ല്ല്ലോ നമുക്ക് ,സന്തോഷമായി. അമ്മ വന്നപ്പോൾ സ്കൂളിൽ നടന്നതൊക്കൊ വിസ്തരിച്ചും മത്സരിച്ചും ഞാനും അനുജത്തിയും പറഞ്ഞു. എല്ലാം കേട്ടിരുന്നിട്ട് അമ്മ നെടുവീർപ്പിട്ടു. അമ്മയുടെ അപ്പോഴത്തെ ആധി നാളെ മുതൽ നമ്മളെ സുരക്ഷിതരായിട്ട് എവിടെ ആക്കിയിട്ട് അമ്മ കടയിൽ പോകും രണ്ടുപേരേയും കൂടി കൊണ്ടുപോകാൻ ബസ് കൂലിവേണം അവിടെ ഇരിക്കാനും സ്ഥലമില്ല. പിറ്റേന്ന് രാവിലെ മുതൽ കുറേ ഉപദേശങ്ങളും നൽകി മനസില്ലാ മനസ്സോടെ അമ്മ കടയിൽപോയി. നമ്മൾ വീട്ടിനകത്ത് തല്ലിയും കളിച്ചും രസിച്ചു ദിവസങ്ങൾ മുന്നുനാലു കഴിഞ്ഞപ്പോൾ ഒരു വിരസത അനുഭവപ്പെട്ടു തുടങ്ങി. അമ്മയില്ലാതെ വീട്ടിൽ നിന്നാൽ ജോലി കൂടുതൽ പിന്നെ ആരും ഇല്ല ഒറ്റപ്പെടുന്ന തോന്നൽ. ഒരു ദിവസം അമ്മ വളരെ വ്യസനത്തോടെ ആണ് വന്നത് ക്ഷീണിച്ച് വന്നപാടെ കിടക്കുന്ന അമ്മയോട് അടുത്ത് ചെന്ന് നമ്മൾ കാര്യം തിരക്കി. അമ്മ വളരെ വിഷാദത്തോടെ കാര്യങ്ങൾ വിഷദീകരിച്ച് പറഞ്ഞു. ആദ്യം എനിക്ക് സന്തോഷം തോന്നി നാളെ മുതൽ അമ്മ എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമല്ലോ നല്ലകാര്യം. ദിവസങ്ങൾ പോയപ്പോൾ അമ്മയുടെ വേദന എനിക്ക് മനസിലായി. കടയിൽ നിന്നും സൗജന്യമായികിട്ടിയ അരി മാത്രം ശേഷിച്ചു, നമ്മുടെ ആവശ്യങ്ങൾ അമ്മയെ അലോരസപ്പെടുത്തുന്നു. വേദനിപ്പിക്കുന്നു, കയ്യിൽ ഒന്നുമില്ല. ഞാൻ എന്റെ റോസി ടീച്ചറെ വിളിച്ചു. ടീച്ചറോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു. ടീച്ചർ തന്നോട് അതുവരെ ചെല്ലാൻ പറഞ്ഞു. പക്ഷേ അതെനിക്ക് സ്വീകാര്യമായി തോന്നിയി്ല്ല. ഞാൻ ടീച്ചറോട് ചോദിച്ചു. ടീച്ചർ വീടിനടുത്ത് ധാരാളം വീടുണ്ടല്ലോ.എന്റെ അമ്മ നന്നായി പലഹാരങ്ങൾ ഉണ്ടാക്കും ഞാൻ ഉണ്ടാക്കി കൊണ്ടുവന്നാൽ അവരെ കൊണ്ട് മേടിപ്പിക്കുമോ എന്റെ അമ്മ വല്ലാതെ വിഷമിക്കുന്നു, എനിക്ക് ,സഹിക്കാൻ വയ്യ ആ മുഖം കാണാൻ. ടീച്ചർ അടുത്തുള്ള കടക്കാരനോട് അവൾ വേണ്ട സാധനം കൊടുക്കാൻ വിളിച്ചു പറഞ്‍ഞു. അവൾ സാധനം വാങ്ങിവന്ന് അമ്മയെ കൊണ്ട് നിർബന്ധിച്ച് പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടു പോയി വിറ്റു. ആദ്യദിനം ടീച്ചർ മൊത്തം വാങ്ങി എല്ലാ വീട്ടുകാർക്കും. കൊടുത്ത് അഭിപ്രായം ചോദിച്ച് കുട്ടിയുടെ അവസ്ഥ പറഞ്ഞ് മനസിലാക്കി. തുടർ ദിനങ്ങൾ ടീച്ചറും നാട്ടുകാരും അവൾക്കു വേണ്ടി വാങ്ങി. ഇങ്ങനെ ദിവസങ്ങൾ കഴിച്ചു കൂട്ടി. അവൾ ആ കാലവും കഴിച്ചുകൂട്ടി. അണയാൻ പോയ കുടുംബം പ്രത്യാശയുടെ തിരി തെളിയിച്ചു (ജീവിക്കാൻ വേണ്ടത് ശരിയായ ചിന്തയും നല്ല തീരുമാനങ്ങളും ആണ്)

പ്രണവ് എൽ ബിനു
7 ഡി. എ. എം. യു. പി. എസ്. ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ