ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ല‍ുർ പ്രദേശത്ത് വികസനത്തിന്റെ പാത ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി മാറനല്ല‍ുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്,  1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1962 ൽ ഹൈസ്ക‍ൂളായും, 2000 ൽ ഹയർ സെക്കണ്ടറി സ്ക‍ൂളായ‍ും ഉയർത്തപ്പെട്ട‍ു.മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം. നാരായണൻനായരാണ് ഈ സ്കൂളിന്റെ  സ്ഥാപക മാനേജർ. ആദ്യ പ്രഥമാധ്യാപകൻ ശ്രീ വി. ഗോപാലപിള്ളയും, ആദ്യ വിദ്യാർഥി കൂവളശ്ശേരി, രാമവിലാസം ബംഗ്ലാവിലെ ശ്രീ.കെ.രവീന്ദ്രൻനായരും ആണ്.