ഡി.ബി.എച്ച്.എസ്സ്.എസ്സ്.തിരുവല്ല/അക്ഷരവൃക്ഷം/നാം അറിയുമ്പോൾ

നാം അറിയുമ്പോൾ

കടലിന്റെ ഓളങ്ങൾ കാറ്റിൻെ വേഗത
ഓരോ ചലനവും കണ്ണിമവെട്ടാതെ
അറിയുന്നു നാം അറിയുന്നു നാം
തടയില്ലാതെ, ഒരു കണം സമയമില്ലാതെ
ഒഴുകുന്ന മാനവജാതിതൻ യാത്രയിൽ
തടയായി ഭീതിപ്പെടുത്തി നമ്മേ
ജീവന്റെ ഓരോനിമിഷവും യാഥാർത്ഥ്യ-
മായതെങ്ങനെയെന്നു ചിന്തിച്ച്
 ഭൂതവും ഭാവിയും വർത്തമാനവും
ഓരോ മനുഷ്യചിന്തയിൽ വന്നു
നിറഞ്ഞു വിലസുന്ന ഈ ദിനങ്ങളിൽ
 അറിയുന്നു നാം അറിയുന്നു നാം
അറിയുന്നു അറിയുന്നു അറിയുന്നു
 നാം അറിയുന്നു നാം
വേണ്ടെന്നു വച്ച പല നല്ലകാര്യങ്ങൾ
ചിന്തകൾ കണ്ടെത്തി കടത്തി നാം
നമ്മുടെ ചിന്താശേഷി മരവിച്ചു -
പോയ മസ്തിഷ്ക നാഡിയിലൂടെയും
കേൾക്കുന്ന നാടിന്റെ ഈയവസ്ഥ-
യോർത്തു ദുഃഖിച്ചു നീറുമ്പോഴും
ആശ്വസിക്കൂ....
ഇതു ദൈവത്തിന്റെ ലീല തൻ
സന്തതി തന്റെ യാത്ര മനസ്സിലാക്കുവാൻ
അറിയണം നാം അറിയണം നാം
ചെയ്തതും ചെയ്യുന്ന കൃത്യങ്ങൾ
ധർമ്മമോ അധർമ്മമോ
നമ്മുടെ ഉള്ളിലെ നമ്മളെ
അറിയുമ്പോൾ നാം ശാന്തി നേടും
നാം ശാന്തി നേടും
ഈ ദിനങ്ങൾ വെറും ദിനങ്ങളല്ല
സാന്ത്വനത്തിന്റെ തിരിച്ചറിവിന്റെ
കരുതലിന്റെ ദിനങ്ങളാണേ
തോൽക്കില്ല നാം തോൽക്കില്ല
ഏതൊരു കോവിഡിനു മുന്നിലും
തോൽക്കാത്ത ചങ്കുറപ്പാണ് നാം.

ദേവോനാരായൺ എസ് കെ
9 എ ഡി.ബി.എച്ച്.എസ്സ്,എസ്സ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത