ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

രോഗങ്ങളാലും പകർച്ചവ്യാധികളാലും മനുഷ്യൻ ഏറെ നാളുകളായി ബുദ്ധിമുട്ടനുഭവിക്കുന്നു. ഇത്തരത്തിലുള്ള പകർച്ചവ്യാധികളുടെ ഉറവിടം എവിടെയാണെന്ന് പല പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായി ലഭിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള ചെറുജീവികളിൽ നിന്നാണ് ഇത്തരം വലിയ രോഗങ്ങൾ വരുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചു . ഈച്ച,കൊതുക് ,എലി തുടങ്ങിയ ചെറുജീവികളിൽ നിന്നാണ് രോഗങ്ങൾക്ക് കാരണക്കാർ എന്നു മനസ്സിലായി. നമ്മുടെ പരിസരം കഴിയുംവിധം ശുചിയാക്കി സൂക്ഷിക്കുക. ശുചിത്വമില്ലായ്മ രോഗങ്ങളെ ക്ഷണിച്ചു വരുത്തും .അതിനാൽ നമ്മൾ സ്വയം ചെയ്യേണ്ട ആരോഗ്യ ശീലങ്ങൾ നിർബന്ധമായും പാലിക്കുക .ശുചിത്വമുള്ള ഒരു അന്തരീക്ഷമാണ് നമുക്കുചുറ്റുമെങ്കിൽ നിരവധി രോഗങ്ങളെ ചെറുത്തു നിർത്താൻ കഴിയും .ഇപ്പോൾ നമ്മുടെ ലോകം ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് .കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു .ഇത് മനുഷ്യരിലൂടെ ആണ് പകരുന്നത് .ഇതിന് പ്രതിവിധിയായി വ്യക്തിശുചിത്വം പാലിക്കുക, സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക ,ശുചിത്വമുള്ള അന്തരീക്ഷം ഉണ്ടെങ്കിലേ ആരോഗ്യമുള്ള ഉള്ള ജീവജാലങ്ങൾ ഉണ്ടാകൂ .ഏതു പ്രതിസന്ധിയെയും നമ്മൾ ഒരുമിച്ച് നേരിടും .ഒരു നല്ല നാളെയുടെ ഉദയത്തിനായി പ്രാർത്ഥിക്കാം

അനഘ സി
8 B ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം