ദുരിതപൂർണ്ണമാം ഭൂമിയിൽ
വഴിയറിയാതെ അലയുന്നൊരെൻ മനസ്സിൽ
പ്രതീക്ഷതൻ വെളിച്ചം നിറച്ചതാര്?
സഹനത്തിൻ , സാന്ത്വനത്തിൻ
കിനാവള്ളികൾ കൊണ്ടെന്നെ
തഴുകിയുണർത്തിയതാര് ?
ഒരു വേള തമസ്സിൻ കറുത്ത കരങ്ങളെ
നവ്യമാം പാൽക്കടലാക്കിയതാര്?
കൊട്ടിയടച്ചൊരെൻ ജാലകപ്പാളികളിൽ
സുസ്മേര സൂര്യന്റെ തൂമന്ദഹാസം തൂകി തൊട്ടുണർത്തിയതാര് ?
അറിയില്ല നീയെനിക്കാരാണ്
കരുതലിൻ , സ്നേഹത്തിൻ , വാത്സല്യം ചൊരിഞ്ഞ ദൈവസാന്നിദ്ധ്യമോ ?
ഇവിടെയീ ഭൂമിയിൽ ആരും തനിച്ചല്ല
നിസ്വാർത്ഥ സ്നേഹത്തിൻ കാവൽമാലാഖമാർ ഉള്ളപ്പോൾ....