ok സാമാന്യ കാരണങ്ങളാൽ രാഗേഷിന്റെ വീട്ടുകാരും ഹോസ്പിറ്റലിൽ എത്തി. ചിലർ മരിച്ചു ,ഡോക്ടർമാർ മികച്ച പഠനം നടത്തി ,രാഗേഷിന്റെ വീട്ടിൽ ഉണ്ടാക്കിയ ഈനാമ്പേച്ചിയുടെ മാംസത്തിൽ നിന്നാണ് വൈറസ് bh ബാധിതരായതെന്നും പകർച്ചവ്യാധി ആണെന്നും ഡോക്ടർമാർ പറഞ്ഞു.
പ്രതിരോധനത്തിനായ് ഡോക്ടർമാർ പല നിർദേശങ്ങളും നൽകി പക്ഷെ ഇവിടെ നിന്ന് അയൽ സ്‌ഥലങ്ങളിലേക്ക് പോയവർക്ക് വൈറസ് ഉണ്ടായതിനാൽ ലോകം മുഴുവൻ കൊറോണ എന്ന വൈറസിന്റെ ഇരകളായി.
ഇതിനെത്തുടർന്ന് ഞാനും ക്വാറൻഡേനിൽ ആയിരുന്നു നിർദേശങ്ങളെല്ലാം പാലിച്ചതിനാൽ എന്റെ റിസൾട്ട് നെഗറ്റീവായിരിന്നു.അവർ എന്നെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു. വാഹനത്തിൽ വീട്ടീലേക്ക് പോകുമ്പോൾ തെരുവിലേക്ക് നോക്കി ആരും ഇല്ല നിശബ്‍ദമായ ലോകം ഞാൻ അത്ഭുതപ്പെട്ടു ! ഇവിടെയുള്ള ജനങ്ങൾ. അവരെ ആരാ കൊണ്ടുപോയെ !
ദിനം പ്രതി രോഗികൾ വർധിച്ചു വന്നു. ഒടുവിൽ ലോകരാജ്യങ്ങൾ ചേർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഒന്നും പ്രവർത്തനസജ്ജമല്ല. വീട്ടിൽനിന്നിറങ്ങാൻ ജനങ്ങൾ ഭയക്കുന്നു. തികച്ചും ഒറ്റ പെട്ട അന്തരീക്ഷം !
2 മാസം നീണ്ട ലോക്ക് ഡൗണിനുശേഷം എല്ലാ രോഗികളും ഹോസ്പിറ്റലിൽ നിന്ന് രോഗം ഭേദമായി മടങ്ങി. കുറച്ചു പേർ മരിച്ചു. എന്നാലും പിന്നീട് പുതിയ രോഗികൾ ഹോസ്പിറ്റലിൽ വന്നില്ല. അതെ സൗഹാർദ്ദമുള്ള ലോകം കൊറോണയെ പ്രതിരോധിച്ചിരിക്കുന്നു.
എല്ലാം പ്രവർത്തനസജ്ജമായി ലോകം പുതിയ ഒരു സന്തോഷസമാധാന പുലരിയെ വരവേറ്റു. ഞാൻ ഓഫിസിൽ പോകാനൊരുങ്ങി റൂമിലെ ജാലകം തുറന്നു നോക്കി. വീണ്ടും ആനന്ദത്തോടെ ലോകത്തെ നോക്കി മനുഷ്യർ സൗഹൃദങ്ങൾ പുതുക്കുന്നു. കാറിലിരുന്ന് കൊണ്ട് ഞാൻ മന്ത്രിച്ചു.
ഐക്യമുള്ള ഈ ലോകത്തെ ഒരു മഹാമാരിക്കും തകർക്കാനാവില്ല.