ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി നശീകരണം, ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നശീകരണം, ശുചിത്വം

ഇന്ന് ലോകം അഭിമുഖീകരിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം, ശുചിത്വം എന്നിവ. ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. നമ്മുടെ ഭാവി നമ്മുടെ കൈയിലാണ്. ആർത്തി മൂത്ത് മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ ജീവന്റെ സാന്നിധ്യമുള്ള ഏക ഗ്രഹത്തിൽ നിന്ന് ഇല്ലാതായേക്കും. വരാൻ പോകുന്നഅപകടം മുൻകൂട്ടി കണ്ടുകൊണ്ടു ലോകം ഉണർന്നു പ്രവർത്തിക്കുന്ന അവസരത്തിൽ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ കുട്ടികൾക്കും ചില പ്രവർത്തനങ്ങൾ ചെയ്യാം. സന്തോഷത്തോടെ നാം അതേറ്റെടുത്താൽ . വലിയ മാറ്റങ്ങൾക്കു കാരണമാകും. ഈ ഭൂമി ആർക്കാണ് സ്വന്തം? ഉറപ്പായും മനുഷ്യർക്ക് മാത്രമുള്ളതല്ല. എല്ലാ ജീവജാലകൾക്കും സ്വന്തമാണ്. എന്നാൽ നമ്മൾ എന്താണ് ചെയ്യുന്നത്? മറ്റു ജീവജാലങ്ങളെ എല്ലാം അവരുടെ വാസസ്ഥാനത്തേക് വിരട്ടിയും തുരത്തിയും ഓടിച്ചും കൊന്നും ആ ഇടങ്ങളിലെല്ലാം അതിക്രമിച്ചുകയറി. കാടുകൾ വെട്ടിനിരത്തി കോൺക്രീറ് സൗധങ്ങൾ പണിഞ്ഞു. കടലുകൾ മാലിന്യ കുംഭാരമാക്കി. വായു മലിനമാക്കി മനസാഷിയുള്ള ആരോ ചോദ്യം ചെയ്തപ്പോൾ കയ്യൂക് ഉള്ളവൻ കാര്യക്കാരൻ എന്ന അഹങ്കാരത്തോടെ തത്വും പറഞ്ഞു. ഇപ്പോൾ ഈശ്വരൻ തന്നെ അതിൽ ഇടപെട്ടു. ഒരേ ഒരു വൈറസ് കോവിഡ് 19.കണ്ണുകൾകൊണ്ട് കാണാൻപറ്റാത്ത ഒരു കൃമിയെ അയച്ചു മുഴുവൻ മാനവരാശിയുടെയും കണ്ണിൽ കുത്തിയിറക്കി. ഏറ്റവും ചെറിയ വത്തിക്കാൻ മുതൽ എറ്റവും വലിയ റഷ്യ വരെ പരന്നുകിടക്കുന്ന 174 രാജ്യങ്ങൾ ഒരേപോലെ നിരന്നു നിൽക്കുകയാണ്. ശുചിത്വത്തിന്റെ പ്രാധാന്യവും രോഗപ്രതിരോധശേഷി ചെറുക്കുവാനുള്ള മാർഗങ്ങളെ പറ്റിയും നാം ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കണം വൃത്തി നമ്മുടെ വിശ്വാസത്തിന്റെ പകുതി ആണ്. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവ നാം സ്വയം പാലിക്കേണ്ടതാണ്. കുടുകുടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയും ചുമക്കുംപോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ചു പൊതു സ്ഥലങ്ങളിൽ തുപ്പത്തിരുന്നും നമുക്ക് നമ്മുടെ ശരീരം രോഗാണുക്കളിൽനിന്നു മുക്തിനേടാം. കുട്ടികളായാലും മുതിർന്നവരായാലും അധ്വാനത്തിനനുസരിച് ഭക്ഷണം കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കും. വീടിനുള്ളിൽ ഒതുങ്ങി കഴിയുന്നവർക്കേ രക്ഷകിട്ടൂ എന്ന് പറയുന്ന ശാസ്ത്രലോകം. സോഷ്യൽ distancing. ഇത് പാലിക്കുന്നവർക്ക് അസുഖം വരില്ല എന്ന് അധികാരികൾ അക്കമിട്ടു പറയുന്നു. ഇത് ഏകദേശം ഒരു വർഷം മുൻപ് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ പ്രാന്തൻ എന്തോ പുലമ്പുകയാണ്. ചുരുക്കി പറഞ്ഞാൽ ഭൂമി നമുക്ക് മാത്രം ഉള്ളതല്ല. മറ്റെല്ലാ ജീവജാലങ്ങളോടൊപ്പം കുറച്ചു കാലം പങ്കിട്ട ശേഷം മുകളിലേക്ക് ചെല്ലണമെന്ന് പറഞ്ഞു ദൈവം നമുക്ക് വാടകയ്ക്ക് തന്നതാണ് ഈ മനോഹരമായ ഭൂമി. പ്രവർത്തിയിൽ കൊണ്ട് വരാനുള്ളത് കൊണ്ടുവന്നും സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ളത് പ്രചരിപ്പിച്ചും ലോക ജനതയുടെ സുരക്ഷക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കാം.


ശിശിര എസ് പിള്ള
5A ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം