മതഗ്രന്ഥങ്ങളെത്ര പഠിച്ചു
നാം മനുഷ്യനായ് മാറാൻ
പഠിച്ചതില്ല....
അഹന്തതെല്ലും കുറഞ്ഞതില്ല
ചൈനയിൽ നിന്നൊരു കുഞ്ഞൻവയറസ് കൊമ്പ് കുലുക്കി
പടിക്കലെത്തി... പേടിയെന്തെന്നറിഞ്ഞു
നാമേവരും നാലുചുവരുകളിൽ ഒളിച്ചിരുന്ന്
തള്ളി നീക്കാതെ യുള്ളതു കൊണ്ടും ജീവിച്ചിടാമെന്നു നാം പഠിച്ചു...
ശത്രുമിത്രഭേദമന്യേ ജാതി മത ഭേദങ്ങൾ
ഇല്ലാതെ വെറും പച്ചയാം മനുഷ്യനാണെന്നു നാം പഠിച്ചു....